Gulf
സൌദിയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കുംസൌദിയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും
Gulf

സൌദിയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും

Jaisy
|
20 May 2018 7:51 PM GMT

ബുധനാഴ്ച മുതല്‍ നിയമവിരുദ്ധരെ കണ്ടെത്താന്‍ കര്‍ശന പരിശോധനയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി

സൌദിയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും. ബുധനാഴ്ച മുതല്‍ നിയമവിരുദ്ധരെ കണ്ടെത്താന്‍ കര്‍ശന പരിശോധനയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് അഭയവും തൊഴിലും നല്‍കുന്നവര്‍ക്കും പിടിവീഴും.

'നിയമലംഘകരില്ലാ രാജ്യം' എന്ന തലക്കെട്ടില്‍ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ഇളവുകാലമാണ് അവസാനിക്കുന്നത്. ഇളവിന്റെ ആനുകൂല്യം പതിനായിരങ്ങളാണ് ഉപയോഗപ്പെടുത്തിയത്. ബുധനാഴ്ച മുതല്‍ രാജ്യത്ത് കര്‍ശനമായ തൊഴില്‍, ഇഖാമ പരിശോധനയുണ്ടാകും. ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ സംയുക്തമായാകും പരിശോധന നടത്തുക. ഇതില്‍ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും പങ്കാളിത്തം വഹിക്കും. അനധികൃത താമസക്കാരെ കണ്ടത്തൊന്‍ രാജ്യത്തെ 13 മേഖലയിലും പരിശോധനയുണ്ടാകും. പിടിക്കപ്പെടുന്നവര്‍ക്ക് നിയമാനുസൃതമുള്ള തടവും പിഴയുമാണ് ശിക്ഷ. സൌദിയിലേക്ക് തിരിച്ചുവരാനുമാകില്ല. അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് അഭയം നല്‍കിയാലും തടവും പിഴയുമുണ്ടാകും. മാര്‍ച്ച് 28ന് 90 ദിവസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പാണ് രണ്ട് തവണയായി നീട്ടി നല്‍കിയത്. നിയമലംഘനം കണ്ടത്തെുന്നവര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ 999 എന്ന നമ്പറില്‍ അറിയക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു.

Related Tags :
Similar Posts