Gulf
ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക്  മികച്ച ആരോഗ്യ പരിചരണവുമായി ഹജ്ജ് മിഷന്‍ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് മികച്ച ആരോഗ്യ പരിചരണവുമായി ഹജ്ജ് മിഷന്‍
Gulf

ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് മികച്ച ആരോഗ്യ പരിചരണവുമായി ഹജ്ജ് മിഷന്‍

Jaisy
|
21 May 2018 6:09 PM GMT

മക്കയിലും മദീനയിലും ജിദ്ദ ഹജ്ജ് ടെര്‍മിനലിലും മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാണ്

ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാകരുടെ ആരോഗ്യ പരിചരണത്തിന് മികച്ച സംവിധാനങ്ങളാണ്​ ഹജ്ജ് മിഷന്‍ ഒരുക്കിയിട്ടുള്ളത്​. മക്കയിലും മദീനയിലും ജിദ്ദ ഹജ്ജ് ടെര്‍മിനലിലും മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാണ്​. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഡെപ്യൂട്ടേഷനില്‍ എത്തിയ മൂന്നൂറോളം പേരാണ് മെഡിക്കല്‍ സംഘത്തിലുള്ളത്.

ഇന്ത്യന്‍ ഹജ്ജ് മിഷന്​കീ‍ഴില്‍ മക്കയില്‍ രണ്ട് ആശുപത്രികളും പതിമൂന്ന് ഡിസ്പെന്‍സറികളുമാണ്​പ്രവര്‍ത്തിക്കുന്നത്​. ആധുനിക സൗകര്യങ്ങളോടെ, നാല്‍പത് കിടക്കകളുള്ള ആശുപത്രികള്‍ ഗ്രീന്‍കാറ്റഗറിയിലും അസീസിയയിലുമാണുള്ളത്. ജിദ്ദ ഹജ്ജ് ടെര്‍മിനലിലും മെഡിക്കല്‍ സൗകര്യം ലഭ്യമാണ്​. മദീനയില്‍ ഒരു ഡിസ്പെന്‍സറിയും നാല് ക്ലിനികുളുമാണ് തീര്‍ഥാടകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. തുടര്‍ ചികിത്സ ആവശ്യമുള്ളവരെ സൌദി ആശുപത്രികളിലേക്ക് റഫര്‍ ചെയ്യും. സൗജന്യ വിതരണത്തിനായി വിവിധ മരുന്നുകളും ഇന്ത്യയില്‍ നിന്ന് എത്തിച്ചിട്ടുണ്ട്. നൂറ്റി മുപ്പത്തി രണ്ട് ഡോക്ടര്‍മാരും നൂറ്റി നാല്‍പത്തി അഞ്ച് പാരാമെഡിക്കല്‍ ജീവനക്കാരും മെഡിക്കല്‍ സംഘത്തിലുണ്ട്. സ്വകാര്യ ഗ്രൂപ്പുകളിലെ ഹാജിമാര്‍ക്കുള്‍പ്പെടെ ഇരുപത്തിനാല്​ മണിക്കൂറും ഇവരുടെ സേവനം ലഭ്യമാണ്​.

എണ്‍പതിനായിരം ഒപി ടിക്കറ്റുകളാണ് വിവിധ സെന്‍റുകളില്‍ നിന്ന് ഇന്നലെ വരെ നല്‍കിയത്​. ഏഴായിരത്തി അഞ്ഞൂറോളം ഹാജിമാര്‍ക്ക് മൊബൈല്‍ മെഡിക്കല്‍ സംഘവും ചികിത്സ നല്‍കി.അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ ഇരുപത്തി ഏഴ് തീര്‍ഥാടകര്‍ ഇതിനകം മരിക്കുകയും ചെയ്തു. ഇവരുടെ മൃതദേഹങ്ങള്‍ മക്കയിലും മദീനയിലും ഖബറടക്കി.

Similar Posts