എഞ്ചിനിയറിങ്, നഴ്സിങ് ജോലികളില്‍ വിദേശി കുത്തക അവസാനിപ്പിക്കണമെന്ന് ശൂറ
|സൗദിയിലെ ചില ജോലി മേഖലകള്‍ ഏതാനും വിദേശരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ കുത്തകയാക്കിവെച്ചിട്ടുണ്ട്. ഇത് അവസാനിപ്പിക്കണമെന്നാണ് ആവശ്യം.
എഞ്ചിനീയറിങ്, നഴ്സിങ് ജോലികളില്‍ രണ്ട് വിദേശരാജ്യങ്ങളുടെ കുത്തക അവസാനിപ്പിക്കണമെന്ന് സൗദി ശൂറ കൗണ്‍സില്‍.ഈ രാജ്യക്കാരെ തിരിച്ചയക്കണം; സ്പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കുകയും ചെയ്യരുത്. സുപ്രധാന ജോലികള്‍ വിദേശികള്‍ കൈകാര്യം ചെയ്യുന്നത് പരിശോധിക്കണമെന്നും ശൂറ ആവശ്യപ്പെട്ടു.
തൊഴില്‍ മന്ത്രാലയത്തോടാണ് തിങ്കളാഴ്ച റിയാദില്‍ ചേര്‍ന്ന ശൂറ കൗണ്‍സിലിന്റെ നിര്‍ദേശം. സൗദിയിലെ ചില ജോലി മേഖലകള്‍ ഏതാനും വിദേശരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ കുത്തകയാക്കിവെച്ചിട്ടുണ്ട്. ഇത് അവസാനിപ്പിക്കണമെന്നാണ് ആവശ്യം. തൊഴില്‍ മന്ത്രാലയത്തിന്‍െറ ഏകവര്‍ഷ റിപ്പോര്‍ട്ട് അവലോകനം ചെയ്യവെയാണിത്.
എഞ്ചിനീയറിങ്, നഴ്സിങ് എന്നീ മേഖലയില്‍ രണ്ട് വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരാണ് കുത്തക നിലനിര്‍ത്തുന്നതെന്ന് ശൂറ അംഗം ഡോ. നാസിര്‍ അല്‍കര്‍ദീസ് പറഞ്ഞു. ഇവരെ ഈ ജോലികളില്‍ നിന്ന് പിരിച്ചുവിട്ട് പകരം പരമാവധി സ്വദേശികളെ നിയമിക്കണം. സ്വദേശി വനിതകള്‍ക്ക് കൂടുതല്‍ അവസരം തുറക്കാന്‍ ഇത് കാരണമാവും. ചില തൊഴിലുകളില്‍ വിദേശികളുടെ കുത്തക നിലനില്‍ക്കുന്നുണ്ട്. അതവസാനിപ്പിക്കല്‍ സ്വദേശിവത്കരണത്തിന് അനിവാര്യമാണ്.
തൊഴില്‍ വിപണിയെ മന്ത്രാലയം അവലോകനം ചെയ്യണമെന്നും ശൂറ അഭിപ്രായപ്പെട്ടു. എന്നാല്‍ ഏതെല്ലാം തൊഴിലുകളില്‍ ഏത് രാജ്യക്കാര്‍ കുത്തക നിലനിര്‍ത്തുന്നു എന്ന് ശൂറ വ്യക്തമാക്കിയിട്ടില്ല. വനിതകള്‍ക്ക് കൂടുതല്‍ അവസരം സൃഷ്ടിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് തൊഴില്‍ മന്ത്രാലയത്തോട് ശൂറ അഭ്യര്‍ഥിച്ചു.