Gulf
ദുശ്ശീലങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്തണമെന്ന് യു.എ.ഇ സുപ്രീം കോടതിദുശ്ശീലങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്തണമെന്ന് യു.എ.ഇ സുപ്രീം കോടതി
Gulf

ദുശ്ശീലങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്തണമെന്ന് യു.എ.ഇ സുപ്രീം കോടതി

admin
|
21 May 2018 12:17 PM GMT

ദുശ്ശീലങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്തണമെന്ന് യു.എ.ഇ ഫെഡറല്‍ സുപ്രീം കോടതി. ഇത്തരം കേസില്‍ ശിക്ഷിക്കപ്പെടുന്നവരെ തടവുകാലം കഴിഞ്ഞ ശേഷം നാടുകടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്

ദുശ്ശീലങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്തണമെന്ന് യു.എ.ഇ ഫെഡറല്‍ സുപ്രീം കോടതി. ഇത്തരം കേസില്‍ ശിക്ഷിക്കപ്പെടുന്നവരെ തടവുകാലം കഴിഞ്ഞ ശേഷം നാടുകടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.ബ്ലാക്ക്‍മെയില്‍ ചെയ്ത് തന്നോടൊപ്പം ശയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിച്ച പ്രവാസിയുടെ കേസ് പരിഗണിച്ചപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയതെന്ന് അറബ് പത്രമായ ഇമാറാത്ത് അല്‍ യൌം റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇയിലെ ഒരു എമിറേറ്റിലെ പ്രാഥമിക കോടതി ഈ കേസ് പരിഗണിക്കുകയും പ്രതിയെ വെറുതെ വിടുകയും ചെയ്തു. ഇതിനെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കി. പ്രതി കുറ്റക്കാരനാണെന്ന് കണ്ടത്തെിയ അപ്പീല്‍ കോടതി ഒരു മാസം തടവും 2000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. എന്നാല്‍, നാടുകടത്താന്‍ ഉത്തരവിട്ടില്ല. ഇതിനെതിരെ പ്രോസിക്യൂട്ടര്‍ ഫെഡറല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. കേസില്‍ വാദം കേട്ട സുപ്രീം കോടതി പുനര്‍വിചാരണക്ക് ഉത്തരവിടുകയായിരുന്നു. ദുശ്ശീല- ദുരാചാര കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന വിദേശികളെ നാടുകടത്തണമെന്ന് നിയമം വ്യക്തമാക്കുന്നുണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കി.

Similar Posts