Gulf
ദുരിതംപേറുന്ന പ്രവാസികളുടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിറംപകരാന്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ദുരിതംപേറുന്ന പ്രവാസികളുടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിറംപകരാന്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍
Gulf

ദുരിതംപേറുന്ന പ്രവാസികളുടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിറംപകരാന്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍

Alwyn K Jose
|
21 May 2018 7:12 PM GMT

ജോലി ഇല്ലാതെയും ശമ്പളം ലഭിക്കാതെയും മറ്റും പ്രയാസപ്പെടുന്ന പ്രവാസികളുടെ നിറം മങ്ങിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു നിറം പകരാന്‍ സൗദിയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ രംഗത്ത്.

ജോലി ഇല്ലാതെയും ശമ്പളം ലഭിക്കാതെയും മറ്റും പ്രയാസപ്പെടുന്ന പ്രവാസികളുടെ നിറം മങ്ങിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു നിറം പകരാന്‍ സൗദിയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ രംഗത്ത്. യൂത്ത് ഇന്ത്യ സൗദി ഘടകമാണ് വിവിധ പ്രദേശങ്ങളില്‍ കഷ്ടത അനുഭവിക്കുന്ന പ്രവാസികള്‍ക്ക് ഈദുല്‍ ഫിത്‌റിനോടനുബന്ധിച്ച് പെരുന്നാള്‍ വസ്ത്രം വിതരണം ചെയ്തു മാതൃകാ പ്രവര്‍ത്തനം കാഴ്ചവെച്ചത്.

പ്രവാസജീവിതത്തില്‍ ഒറ്റപ്പെട്ടു പോയവരേയും പ്രയാസമനുഭവിക്കുന്നവരേയും കണ്ടെത്തി പുതുവസ്ത്രങ്ങള്‍ വിതരണം ചെയ്ത് അവരെ കൂടി പെരുന്നാളിന്റെ ആഹ്ലാദത്തില്‍ പങ്കുചേര്‍ക്കാനുള്ള ശ്രമമാണ് യൂത്ത് ഇന്ത്യ പ്രവര്‍ത്തകര്‍ നിര്‍വഹിച്ചത്. ജോലി നഷ്ടപെട്ടവര്‍, മാസങ്ങളോളമായി ശമ്പളം ലഭിക്കാത്തവര്‍, കൃഷി സ്ഥലങ്ങളിലും മരുഭൂമിയിലും മറ്റും തുച്ചമായ വേതനത്തിന് ജോലി ചെയ്യുന്നവര്‍, തര്‍ഹീല്‍, ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രയാസപ്പെടുന്നവര്‍ തുടങ്ങിയവര്‍ക്കിടയിലാണ് യൂത്ത് ഇന്ത്യ പ്രവര്‍ത്തകര്‍ പെരുന്നാള്‍ വസ്ത്രം വിതരണം ചെയ്തത്.

ഈദ് ആഘോഷിക്കാന്‍ പുതുവസ്ത്രം വാങ്ങുന്ന തങ്ങളുടെ പ്രവര്‍ത്തകരേയും സഹകാരികളേയും ഒരു ജോഡി വസ്ത്രം അധികം വാങ്ങാന്‍ പ്രേരിപ്പിച്ചുകൊണ്ടാണ് പദ്ധതിക്കാവശ്യമുള്ള വസ്ത്രം യൂത്ത് ഇന്ത്യ ശേഖരിച്ചത്. പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറുള്ള മുഴുവന്‍ പ്രവാസി സുഹൃത്തുക്കളുടേയും സഹായവും യൂത്ത് ഇന്ത്യ ആവശ്യപെട്ടിരുന്നു. അഖില സൗദി തലത്തില്‍ പുതുവസ്ത്ര വിതരണത്തിന്റെ ഉല്‍ഘാടനം ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ സിദ്ദീഖ് അഹ്മദ് നിര്‍വഹിച്ചു. ജിദ്ദയില്‍ നടന്ന വിതരണോത്ഘാടനം സനാഇയ കാള്‍ ആന്റ് ഗൈഡന്‍സ് മലയാള വിഭാഗം മേധാവി ഉണ്ണീന്‍ മൗലവി നിര്‍വഹിച്ചു. ദമ്മാം, റിയാദ്, ജിദ്ദ തുടങ്ങിയ പ്രദേശങ്ങളില്‍ ആയിരത്തോളം പുതുവസ്ത്രങ്ങളാണ് ഈ പദ്ധതി വഴി വിതരണം ചെയ്തത്.

Similar Posts