Gulf
പ്രാര്‍ഥനാ നിര്‍ഭരായ പകലിന് വിട, ഹാജിമാര്‍ ഇനി മുസ്ദലിഫയിലേക്ക്പ്രാര്‍ഥനാ നിര്‍ഭരായ പകലിന് വിട, ഹാജിമാര്‍ ഇനി മുസ്ദലിഫയിലേക്ക്
Gulf

പ്രാര്‍ഥനാ നിര്‍ഭരായ പകലിന് വിട, ഹാജിമാര്‍ ഇനി മുസ്ദലിഫയിലേക്ക്

Subin
|
22 May 2018 6:47 PM GMT

സൂര്യാസ്തമനത്തോടെ ഹാജിമാര്‍ കൂട്ടമായും ഒറ്റക്കും ടെന്റുകളിലും പുറത്തുമായി പ്രാര്‍ഥനയിലലിഞ്ഞു. മുസ്ദലിഫയിലെത്തുന്ന ഹാജിമാര്‍ക്കിനി ടെന്റുണ്ടാകില്ല...

ചെയ്തുപോയ തെറ്റുകളേറ്റു പറഞ്ഞ് പാപകറകള്‍ കണീരില്‍ കഴുകി കളഞ്ഞ് ഇന്ത്യന്‍ ഹാജിമാരും അറഫയോട് യാത്ര പറഞ്ഞു. പുണ്യനഗരിയിലെത്താന്‍ സാധിച്ചതിന്റെ നിര്‍വൃതിയിലായിരുന്നു മലയാളികളും. ഒരു ലക്ഷത്തി എഴുപതിനായിരം പേരാണ് ഹജ്ജിനായി ഇന്ത്യയില്‍ നിന്നെത്തിയത്.

വികാരനിര്‍ഭരമായിരുന്നു അറഫാ താഴ് വരകളിലെ ഇന്ത്യന്‍ ക്യാമ്പുകള്‍. ശീതീകരണ സംവിധാനങ്ങളെ വെല്ലുന്ന ചൂടിനിടയിലും എല്ലാം നാഥനു വേണ്ടി സഹിച്ച് അറഫയില്‍ കഴിച്ചു കൂട്ടി. പുണ്യമണ്ണില്‍ തൊട്ടതിന്റെ പുളകത്തില്‍ പലരുടെയും കണ്ഠമിടറി.

അറഫാ പ്രഭാഷണം കേള്‍ക്കുവാന്‍ നമിറ മസ്ജിദു ഭാഗത്തേക്കും, ജബലുറഹ്മയുടെ മുകളിലേക്കും ഹാജിമാര്‍ നീങ്ങി. ഭൂരിഭാഗവും പ്രാര്ഥനകളുമായി ടെന്റുകളിലുണ്ടായിരുന്നു.

മുത്തവിഫും രാജാവും നല്‍കിയതായിരുന്നു ഹാജിമാര്‍ക്കുള്ള ഭക്ഷണം. സൂര്യാസ്തമനത്തോടെ ഹാജിമാര്‍ കൂട്ടമായും ഒറ്റക്കും ടെന്റുകളിലും പുറത്തുമായി പ്രാര്‍ഥനയിലലിഞ്ഞു. മുസ്ദലിഫയിലെത്തുന്ന ഹാജിമാര്‍ക്കിനി ടെന്റുണ്ടാകില്ല.

ആകാശത്തോളമുയര്‍ന്ന നാഥനോടിവിടെ പ്രാര്‍ഥനയോടെ ഹാജിമാര്‍ നേരെ വെളുപ്പിക്കും.

Related Tags :
Similar Posts