സലാലയിലെ ആദ്യ കാല പ്രവാസികളിലൊരാൾ കൂടി നാട്ടിലേക്ക് മടങ്ങുന്നു
|നാൽപതിലധികം വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം കോഴിക്കോട് കുറ്റ്യാടി സ്വദേശി പി.സി.മൂസയാണ് നാട്ടിലേക്ക് മടങ്ങുന്നത്
സലാലയിലെ ആദ്യ കാല പ്രവാസികളിലൊരാൾ കൂടി നാട്ടിലേക്ക് മടങ്ങുന്നു. നാൽപതിലധികം വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം കോഴിക്കോട് കുറ്റ്യാടി സ്വദേശി പി.സി.മൂസയാണ് നാളെ നാട്ടിലേക്ക് മടങ്ങുന്നത്.
ഗൾഫ് പ്രവാസത്തിന്‍റെ ആദ്യ കാലങ്ങളിൽ എത്തിയതാണ് മൂസ സലാലയിൽ. പഴയ ബി.എ. ക്കാരനായ ഇദ്ദേഹം വന്ന കാലം മുതൽ ജോലി ചെയ്യുന്നത് ഇലൿട്രിക് ഡിപ്പാർറ്റ്മെന്റിലാണ്.ആദ്യത്തിൽ ബോർഡായിരുന്നത്,പിന്നീട് മിനിസ്ട്രിയായപ്പോഴും അതിൽ തന്നെ തുടർന്നു. 1989 ൽ സദേശി വത്കരണത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയെങ്കിലും അധികം വൈകാതെ ഒമാൻ നാഷണൽ എഞ്ചിനീയറിംഗ് & ഇൻവെസ്റ്റ്മെന്‍റ് കമ്പനി മൂസയെ തിരിച്ച് വിളിക്കുകയായിരുന്നു. അതിലെ ബില്ലിംഗ് ഡിപ്പാർട്ട്മെന്റിൽ നിന്നാണ് ഇപ്പോൾ വിരമിക്കുന്നത്.
കെ.എം.സി.സിയുടെ സലാലയിലെ അമരക്കരിൽ ഒരാളായ മൂസ, സലാല കേരള സുന്നി സെന്റർ ഉണ്ടാക്കുന്നതിലും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. ആദ്യ കാലത്ത് നാട്ടിൽ നിന്ന് വന്ന പല രാഷ്ട്രീയ നേതാക്കളും മുസയുടെ മോട്ടോർ സൈക്കിളിലാണ് എയർ പോർട്ടിൽ നിന്ന് താമസ സ്ഥലത്ത് എത്തിയിരുന്നത്. പ്രവാസ ജീവിതത്തിലെ അധിക സമയവും സാമൂഹ്യ പ്രവർത്തനങ്ങൾക്കായി മാറ്റി വെക്കാനായതിന്‍റെ സന്തോഷത്തിലാണ് ഈ അറുപത്തെട്ട്കാരൻ മടങ്ങുന്നത്