സൌദിയുടെ പുതിയ കിരീടാവകാശിയായി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് ചുതലയേറ്റു
|അമീര്‍ മുഹമ്മദിനുള്ള അനുസരണ പ്രതിജ്ഞാ ചടങ്ങ് മക്കയില്‍ നടന്നു
സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന് ചുതലയേറ്റു. അമീര്‍ മുഹമ്മദിനുള്ള അനുസരണ പ്രതിജ്ഞാ ചടങ്ങ് മക്കയില്‍ നടന്നു. പണ്ഡിതന്മാരും രാജ കുടുംബാഗങ്ങളും അദ്ദേഹത്തിന് ബൈഅത്ത് ചെയ്തു.
ബുധനാഴ്ച രാത്രി തറാവീഹ് നമസ്കാരത്തിന് ശേഷം മക്കയിലെ സഫ കൊട്ടാരത്തിലായിരുന്നു അനുസരണ പ്രതിജ്ഞാ ചടങ്ങ് അഥവാ ബൈഅത്ത് നടന്നത്. മസ്ജിദുല്‍ ഹറാമിനോട് ചേര്‍ന്നുള്ള സഫ കൊട്ടാരം അപൂര്‍വ്വമായാണ് ബൈഅത്ത് ചടങ്ങുകള്‍ സാക്ഷ്യം വഹിക്കാറുള്ളത്. സൌദി ഉന്നത പണ്ഡിതസഭാ അധ്യക്ഷനും ഗ്രാന്‍ഡ് മുഫ്തിയുമായ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുള്ള ആലു ശൈഖിന്റെ സംസാരത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. ആദ്യം ബൈഅത്ത് ചെയ്തതും ഗ്രാന്‍ഡ് മുഫ്തിയായിരുന്നു.
തുടര്‍ന്ന രാജകുടുംബാഗങ്ങളും മന്ത്രിമാരും ഭരണ, സൈനിക രംഗത്തെ മുതിര്‍ന്ന ഉദ്യാഗസ്ഥും ഉന്നത പണ്ഡിത സഭാ അംഗങ്ങളും ഹറം ഇമാമുമാരും അമീര്‍ മുഹമ്മദിന് ബൈഅത്ത് ചെയ്തു. രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളായ അമീർ മുഖ് രിൻ ബിൻ അബ്ദുൽ അസീസ്, അമീർ അബ്ദുൽ ഇലാഹ്ബിൻ അബ്ദുൽ അസീസ് ഉള്‍പ്പെടെയുള്ള പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തെ പൌരന്മാര്ക്ക് ബൈഅത്ത് ചെയ്യാന്‍ പതിമൂന്ന് പ്രവിശ്യ ആസ്ഥാനങ്ങളിലും സൌകര്യം ഏര്‍പ്പെടുത്തിയിരുന്നു. അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനെ പ്രതിനിധീകരിച്ച് ഗവര്‍ണ്ണര്‍മാര്‍ ബൈഅത്ത് സ്വീകരിച്ചു. പുതുതായി നിയമിതരായ ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ്, ഇറ്റാലിയിലെ അംബാസഡര്‍ അമീർ ഫൈസൽ ബിൻ സത്വാം, ജർമനിയിലെ അംബാസഡര്‍ അമീർ ഖാലിദ് ബിൻ ബന്ദർ , അൽജൗഫ് മേഖല അസിസ്റ്റൻറ്ഗവര്ണ്ണര് അമീർ അബ്ദുൽ അസീസ് ബിൻ ഫഹദ്തുടങ്ങിയവര് സല്മാന് രാജാവിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തു.