Gulf
ദുബൈയില്‍ തീ നിയന്ത്രിക്കാന്‍ ഇനി റോബോട്ടുകളുംദുബൈയില്‍ തീ നിയന്ത്രിക്കാന്‍ ഇനി റോബോട്ടുകളും
Gulf

ദുബൈയില്‍ തീ നിയന്ത്രിക്കാന്‍ ഇനി റോബോട്ടുകളും

Jaisy
|
23 May 2018 3:53 PM GMT

തീപിടിത്ത സംഭവങ്ങൾ കുറച്ചു കൊണ്ടു വരാന്‍ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരമാവധി പ്രയോജനപ്പെടുത്താനാണ്​ ദുബൈ സിവിൽ ഡിഫന്‍സിന്റെ തീരുമാനം

അഗ്നിശമന സേനാ വിഭാഗത്തിനും ഇനി ദുബൈയിൽ കൂട്ടായി റോബോട്ടുകളുണ്ടാകും. തീപിടിത്ത സംഭവങ്ങൾ കുറച്ചു കൊണ്ടു വരാന്‍ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരമാവധി പ്രയോജനപ്പെടുത്താനാണ്​ ദുബൈ സിവിൽ ഡിഫന്‍സിന്റെ തീരുമാനം. അഗ്​നിശമന സേനയിലെ ജീവനക്കാർ അപകടത്തിൽ പെടുന്ന സാഹചര്യം ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കും.

ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു പുറമെ ദുർഘട മേഖലകളിൽ അനായാസം കടന്നു ചെല്ലാനും റോബോട്ടുകൾക്കുസാധിക്കും. ഇതിനുതകുന്ന പ്രത്യേകതരം റോബോട്ടുകളെ വികസിപ്പിച്ചെടുക്കാനുള്ള നീക്കം ഉൗർജ്ജിതമാണ്​. ഉയരംകൂടിയ കെട്ടിടങ്ങളിലെ തീപിടിത്തങ്ങൾ, റോഡപകടങ്ങൾ തുടങ്ങിയ അടിയന്തര ഘട്ടങ്ങളിൽ നൊടിയിടെ എത്തിച്ചേർന്ന്​ സിവിൽ ഡിഫൻസിനും പൊലീസിനും സമഗ്രചിത്രങ്ങൾ സഹിതമുള്ള വിവരങ്ങൾ കൈമാറാൻ പറ്റുന്ന ഡ്രോണുകളും ഉറപ്പാക്കും. കൊടുംചൂട്, മണൽക്കാറ്റ് എന്നിവ അതിജീവിക്കാൻ ഡ്രോണുകൾക്കു സധിക്കുമെന്ന ഗുണവും ഉണ്ട്​.

തെർമൽ ഇമേജിങ് സംവിധാനമുള്ള ഡ്രോണുകൾക്ക് സ്ഫോടന സാധ്യതയുള്ള ഉൽപന്നങ്ങൾ ഉടൻ കണ്ടത്താനും സാധിക്കും.. അഗ്നിപ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള ആദ്യ പഠന-ഗവേഷണ കേന്ദ്രം ദുബായിൽ ഈ വർഷം തുടങ്ങുമ്പോൾ ഡ്രോണുകളും റോബോട്ടുകളും കൂടുതലായി ഉറപ്പാക്കും. തീപിടിത്ത സംഭങ്ങൾ ഇല്ലാതാക്കാൻ ശക്തമായ ബോധവത്കരണ പരിപാടികളും ആവിഷ്കരിക്കും. അഗ്നിപ്രതിരോധം ഉൾപ്പെടെയുള്ള രക്ഷാമാനദണ്ഡങ്ങൾ കെട്ടിടങ്ങളിൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി കെട്ടിടമുടമകൾ ഓരോ വർഷവും സിവിൽ ഡിഫൻസിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) വാങ്ങിയിരിക്കണമെന്ന ചട്ടവും കർശനമായി നടപ്പാക്കുമെന്ന്​ സിവിൽ ഡിഫൻസ്​ വിഭാഗം അറിയിച്ചു.

Related Tags :
Similar Posts