Gulf
Gulf

സൈനികാഭ്യാസ പ്രകടനത്തിനായി സൌദി സൈന്യം തുര്‍ക്കിയിലെത്തി

Jaisy
|
23 May 2018 4:17 PM GMT

ലോകത്തെ വിവിധ രാജ്യങ്ങള്‍ പങ്കെടുക്കുന്നതാണ് സൈനിക പരിശീലനം

സൈനികാഭ്യാസ പ്രകടനത്തിനായി സൌദി സൈന്യം തുര്‍ക്കിയിലെത്തി. ലോകത്തെ വിവിധ രാജ്യങ്ങള്‍ പങ്കെടുക്കുന്നതാണ് സൈനിക പരിശീലനം. ഇസ്മീർ നഗരത്തില്‍ നടക്കുന്ന സൈനികാഭ്യാസത്തില്‍ സൌദിയുടെ വിവിധ സേനാ വിഭാഗങ്ങള്‍ പങ്കെടുക്കും.

'ഇ.എഫ്.ഇ.എസ് 2018'എന്ന പേരിലാണ് സംയുക്ത സൈനികാഭ്യാസ പ്രകടനം. പങ്കെടുക്കുന്ന സൈനികരുടെ എണ്ണം കൊണ്ടും പരിശീലന മുറകളുടെ വൈവിധ്യം കൊണ്ടും ഏറ്റവും വലുതായിരിക്കുമിത്. സൗദിയുടെ കര, നാവിക, വ്യോമ സേനാവിഭാഗങ്ങൾ ഇതിൽ പങ്കെടുക്കും. സഖ്യരാജ്യങ്ങൾ തമ്മിലെ സൈനിക കഴിവുകള്‍ പങ്കുവെക്കല്‍, വിവിധ സാഹചര്യങ്ങളെ നേരിടാന്‍ സ്വീകരിക്കേണ്ട തന്ത്രങ്ങൾ പരിശീലിക്കുക, സൈനിക സഹകരണവും യുദ്ധശേഷിയും വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് സൈനികാഭ്യാസത്തിന്റെ ലക്ഷ്യം. സൌദിയില്‍ നടന്ന സൈനിക പ്രകടനത്തില്‍ തുര്‍ക്കിയായിരുന്നു അതിഥി രാജ്യം. ഇതിനു പിന്നാലെയാണ് തുര്‍ക്കിയില്‍ സൈന്യമെത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതാകും അഭ്യാസ പ്രകടനങ്ങള്‍.

Related Tags :
Similar Posts