പാറക്കല്‍ എംഎല്‍എയുടെ ദുബൈ പ്രസംഗം വിവാദമാകുന്നു
|ലീഗുകാരെ കൊല്ലുന്ന എസ്ഡിപിഐക്കാരെ തിരിച്ചു കൊല്ലണ്ടേ എന്ന് എംഎല് എ ചോദിക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
മുസ്ലിംലീഗ് എംഎല്‍എ പാറക്കല്‍ അബ്ദുല്ല ദുബൈയില്‍ നടത്തിയ പ്രസംഗം വിവാദമാകുന്നു. ലീഗുകാരെ കൊല്ലുന്ന എസ്ഡിപിഐക്കാരെ തിരിച്ചു കൊല്ലണ്ടേ എന്ന് എംഎല് എ ചോദിക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍, പ്രസംഗത്തിലെ ഒരു ഭാഗം വെട്ടിമാറ്റി ചിലര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന വിശദീകരണവുമായി ദുബൈയിലെ കെഎംസിസി നേതാക്കളും രംഗത്തെത്തി.
നാദാപുരത്തെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ദുബൈ കെഎംസിസി ആസ്ഥാനത്ത് പാറക്കല്‍ അബ്ദുല്ല നടത്തിയ പ്രസംഗത്തിലെ ഈ ഭാഗമാണ് വിവാദമായത്. എന്നാല്‍, പ്രസംഗത്തിലെ തൊട്ടടുത്തഭാഗം വെട്ടിമാറ്റി ചിലര്‍ സാമൂഹികമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുകയാണെന്ന് വീഡിയോയുടെ പൂര്‍ണരൂപം പുറത്തുവിട്ട കെഎംസിസി നേതാക്കള്‍ വിശദീകരിക്കുന്നു.
പ്രസംഗം അടര്‍ത്തിമാറ്റി വിവാദമാക്കിയവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും കെഎംസിസി നേതാക്കള്‍ പറഞ്ഞു.