Gulf
ജനാദിരിയ പൈതൃകോത്സവം ; നാഴികക്കല്ലെന്ന് അംബാസിഡര്‍ജനാദിരിയ പൈതൃകോത്സവം ; നാഴികക്കല്ലെന്ന് അംബാസിഡര്‍
Gulf

ജനാദിരിയ പൈതൃകോത്സവം ; നാഴികക്കല്ലെന്ന് അംബാസിഡര്‍

Jaisy
|
24 May 2018 2:21 PM GMT

1985 മുതൽ സൗദി ദേശീയ സുരക്ഷാസേനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്ന സാംസ്​കാരികോത്സവമാണ് ജനാദിരിയ


റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അംബാസിഡര്‍ അഹമ്മദ് ജാവേദ്. സാംസ്കാരിക വിനിമയ വഴിയിലെ നാഴികക്കല്ലാകും ഇത്തവണത്തെ പൈതൃകോത്സവമെന്നും അംബാസിഡര്‍ പറഞ്ഞു.ഇന്ത്യൻ ഭരണനേതൃത്വവും എംബസിയും ഇക്കാര്യത്തിൽ സൗദി നേതൃത്വത്തോട്​ കൃതജ്ഞരായിരിക്കും.

1985 മുതൽ സൗദി ദേശീയ സുരക്ഷാസേനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്ന സാംസ്​കാരികോത്സവമാണ് ജനാദിരിയ. ഫെബ്രുവരി ഏഴിന്​ തുടങ്ങി 18 ദിവസം നീണ്ടുനിൽക്കും ഉത്സവം. റിയാദ്​ നഗര മധ്യത്തിൽ നിന്ന്​ 50ഒാളം കിലോമീറ്ററകലെ തുമാമ മേഖലയിലെ ജനാദ്രിയ പൈതൃക ഗ്രാമത്തിലാണ്​ പാതൃകോത്സവം​. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ അരങ്ങേറുന്ന ഉത്സവം. ഉത്സവ നഗരിയിൽ വിശാലമായ ഇന്ത്യാ പവലിയൻ ഒരുങ്ങും.

ഇന്ത്യാ പവലിയൻ ഹാളിൽ വിവിധ വിഷയങ്ങളിൽ പ്രദർശന സ്റ്റാളുകളൊരുങ്ങും. നൃത്തനൃത്യങ്ങളുടെ അവതരണങ്ങളിലൂടെ സാംസ്​കാരിക പൈതൃകം പ്രതിഫലിക്കും. രണ്ട് സ്റ്റാളുകള്‍ ഇന്ത്യക്കുണ്ട്. വിവിധ സംസ്ഥാനങ്ങള്‍ ഇവിടെ വ്യത്യസ്ത ദിനങ്ങളില്‍ കലാസാംസ്കാരിക വിനിമയം നടത്തും. ഇന്ത്യ സൌദി വാണിജ്യ സെമിനാര്‍ മേളയുടെ ഭാഗമായി ജനുവരി 12ന് നടക്കും. മേളക്കായി മന്ത്രിമാരും കലാകാരന്മാരും ഇന്ത്യയില്‍ നിന്നും അടുത്ത മാസം സൌദിയിലെത്തും. ബോളിവുഡ് സിനിമകളും മേളയിയില്‍ പ്രദര്‍ശിപ്പിക്കും.

Related Tags :
Similar Posts