ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ തെരഞ്ഞെടുപ്പ്; സ്കൂളിനും എംബസിക്കുമെതിരെ മലയാളി സംഘടനകള്‍
|ഏഴംഗ സ്‌കൂള്‍ ഭരണ സമിതിയിലേക്ക് രണ്ട് പേരെ നോമിനേഷനിലൂടെ തെരഞ്ഞെടുക്കുമെന്നതാണ് ഒരു തീരുമാനം
ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി തെരഞ്ഞെടുപ്പില്‍ സ്‌കൂളിന്റെയും എംബസിയുടെയും ഭാഗത്ത് നിന്നുണ്ടായ നീക്കം രക്ഷിതാക്കളുടെ ജനാധിപത്യ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതാണെന്ന് മലയാളി സംഘടനകള്‍. ഏഴംഗ സ്‌കൂള്‍ ഭരണ സമിതിയിലേക്ക് രണ്ട് പേരെ നോമിനേഷനിലൂടെ തെരഞ്ഞെടുക്കുമെന്നതാണ് ഒരു തീരുമാനം. ഏഴ് വോട്ട് രേഖപ്പടുത്താന്‍ രക്ഷിതാക്കള്‍ക്കുണ്ടായിരുന്ന അവകാശം ഒറ്റ വോട്ടായി ചുരുക്കിയതും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
17000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്‌കൂളുകളില്‍ ഒന്നാണ് ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍. ഇതിന്റെ പുരോഗതി ലക്ഷ്യമിട്ടാണ് വിവിധ സംഘടനകള്‍ ചേര്‍ന്ന് പൊതു കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്. സ്‌കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് എംബസിയുടെ ഭാഗത്ത് നിന്ന് അനാവശ്യമായ ഇടപെടലുകളാണ് ഉണ്ടാകുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. സ്‌കൂളിന്റെ ഏഴംഗ ഭരണ സമിതിയുടെ അംഗ സംഖ്യ ഉയര്‍ത്തണമെന്ന രക്ഷിതാക്കളുടെ കാലാകാലമായുള്ള ആവശ്യത്തെ പരിഗണിച്ചില്ല. മാത്രവുമല്ല ഉള്ളത് വെട്ടിക്കുറച്ചതായും സംഘടനാ പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
നടപടികള്‍ക്കെതിരെ സംഘടനാ പ്രിതിനിധികളുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ അംബാസിഡറെ കണ്ട് പരാതി നല്‍കും. അനുകൂലമായ നടപടികള്‍ ഉണ്ടാുകുന്നില്ലെങ്കില്‍ കേന്ദ്ര സംസ്ഥാന ഭരണകര്‍ത്താക്കള്‍ക്ക് പരാതി നല്‍കും. രക്ഷിതാക്കളുടെ അവകാശ സംരക്ഷണത്തിന് അനിവാര്യമാണെങ്കില്‍ നിയമനടപടികളുമായി ഇന്ത്യയിലെ പരമോന്നത നീതി പീഠത്തെ സമീപിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. പ്രവിശ്യയിലെ മുഖ്യധാര സംഘടനകളായ കെ.എം.സി.സി, നവോദയ, ഒ.ഐ.സി.സി, തനിമ, നവയുഗം, പ്രവാസി സാംസ്‌കാരിക വേദി തുടങ്ങിയ സംഘടനാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു