Gulf
ഡോളറിനെതിരെ സൗദി റിയാല്‍ വിനിമയ നിരക്കിന് മാറ്റമില്ലഡോളറിനെതിരെ സൗദി റിയാല്‍ വിനിമയ നിരക്കിന് മാറ്റമില്ല
Gulf

ഡോളറിനെതിരെ സൗദി റിയാല്‍ വിനിമയ നിരക്കിന് മാറ്റമില്ല

admin
|
24 May 2018 8:55 AM GMT

ഒരു ഡോളറിന് 3.75 റിയാല്‍ എന്ന വിനിമയ നിരക്ക് നിലനിര്‍ത്താന്‍ സൗദി പ്രതിജ്ഞാബദ്ധമാണ് എന്നും ഗവര്‍ണര്‍ അറിയിച്ചു.

ഡോളറിനെതിരെ സൗദി റിയാല്‍ വിനിമയ നിരക്ക് യഥാസ്ഥിതി തുടരുമെന്ന് സൗദി അറേബ്യന്‍ മോണിറ്റരി ഏജന്‍സി ഗവര്‍ണര്‍ അഹ്മദ് ഖുലൈഫി അറിയിച്ചു. സൗദി അറേബ്യ ഡോളറിനെതിരെയുള്ള നിലവിലെ വിനിമയ നിരക്ക് സംവിധാനം മാറ്റുമെന്ന അഭ്യൂഹങ്ങളെ ഗവര്‍ണര്‍ തള്ളികളഞ്ഞു. ഒരു ഡോളറിന് 3.75 റിയാല്‍ എന്ന വിനിമയ നിരക്ക് നിലനിര്‍ത്താന്‍ സൗദി പ്രതിജ്ഞാബദ്ധമാണ് എന്നും ഗവര്‍ണര്‍ അറിയിച്ചു.

സൗദിയിലെ പ്രമുഖ രണ്ട് സാമ്പത്തിക സ്ഥാപനങ്ങള്‍ ഈയിടെ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ നിലവിലെ വിനിമയ നിരക്കിലെ അവസ്ഥയില്‍നിന്നും മാറ്റമുണ്ടാവുമെന്ന് പറഞ്ഞിരിന്നു. ഡോളറിനെതിരെ 3.75 റിയാല്‍ എന്ന സ്ഥായിയായ നിരക്കില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ ആലോചിക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. നിലവില്‍ അത്തരം ആലോചന ഇല്ലെന്നും, ഡോളറിനെതിരെ നിലവിലെ നിരക്കില്‍ റിയാല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇടപാട് തുടരുമെന്നും ഗവര്‍ണര്‍ പറഞ്ഞു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഡോളറിന്റെ മൂല്യത്തിനനുസരിച്ച് റിയാലിന്റെ മൂല്യത്തില്‍ മാറ്റം സംഭവിക്കാറില്ല. എണ്ണ വില തകര്‍ച്ച രാജ്യത്തെ ബാങ്കുകളുടെ വളര്‍ച്ചയെ ബാധിച്ചിട്ടില്ല. നിലവില്‍ എല്ലാ ബാങ്കുകളുടെയും വളര്‍ച്ചാ നിരക്ക് ശരാശരി അഞ്ചു ശതമാനം രേഖപ്പെടുത്തിയിട്ടുണ്ട്. ഡോളര്‍നെതിരെ റിയാലിന്റെ വിനിമയ നിരക്ക് മാറും എന്ന ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ നാണയ കച്ചവടം പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ബാങ്കുകള്‍ ലോണ്‍ അനുവദിക്കുന്നത് നിര്‍ത്തി വെച്ചിരിക്കുന്നു എന്നതും തെറ്റായ വാര്‍ത്തയാണെന്നും ഗവര്‍ണര്‍ അറിയിച്ചു. പ്രാദേശിക വാര്‍ത്ത ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് ഗവര്‍ണര്‍ ഈ കാര്യങ്ങള്‍ സൂചിപ്പിച്ചത്.

Similar Posts