Gulf
ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ മടങ്ങില്ലെന്ന് സൌദി ഓജറിലെ ജീവനക്കാര്‍ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ മടങ്ങില്ലെന്ന് സൌദി ഓജറിലെ ജീവനക്കാര്‍
Gulf

ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ മടങ്ങില്ലെന്ന് സൌദി ഓജറിലെ ജീവനക്കാര്‍

Sithara
|
25 May 2018 11:54 AM GMT

മാസങ്ങളായി മുടങ്ങി കിടക്കുന്ന ശമ്പളവും സര്‍വീസ് ആനുകൂല്യങ്ങളും ലഭിക്കാതെ നാട്ടിലേക്ക് മടങ്ങില്ലെന്ന് ജിദ്ദയിലെ സൌദി ഓജര്‍ കമ്പനിയിലെ ജീവനക്കാര്‍.

മാസങ്ങളായി മുടങ്ങി കിടക്കുന്ന ശമ്പളവും സര്‍വീസ് ആനുകൂല്യങ്ങളും ലഭിക്കാതെ നാട്ടിലേക്ക് മടങ്ങില്ലെന്ന് ജിദ്ദയിലെ സൌദി ഓജര്‍ കമ്പനിയിലെ ജീവനക്കാര്‍. തങ്ങളെ നാട്ടിലേക്ക് അയക്കുന്നതിന് പകരം അവകാശങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളാണ് വി കെ സിങിന്‍റെ സന്ദര്‍ശനത്തില്‍ നടക്കേണ്ടതെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

സൌദി ഓജറിലെ തൊഴിലാളികളുടെ പ്രശ്നപരിഹാരത്തിനായി കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് സൌദി തൊഴില്‍ മന്ത്രാലയം മക്ക മേഖല ഓഫീസ് മേധാവിയുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സൗജന്യമായി ഇഖാമ പുതുക്കി നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മന്ത്രാലയം അനുകൂല നിലപാടാണ് സ്വീകരിച്ചത്. നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആനുകൂല്യവും ശമ്പള കുടിശ്ശികയും കിട്ടാനുള്ളത് സംബന്ധിച്ച് ലേബര്‍ കോടതിയില്‍ പരാതി നല്‍കാം. തുടര്‍ നടപടികള്‍ക്ക് കോണ്‍സുലേറ്റിന് ചുമതലപ്പെടുത്താമെന്നും ധാരണയായി. വൈകുന്നേരത്തോ‌ടെ ഉദ്യോഗസ്ഥര്‍ ക്യാമ്പുകളിലെത്തി പവര്‍ ഓഫ് അറ്റോണി വാങ്ങുന്ന നടപടികള്‍ ആരംഭിച്ചു. എന്നാല്‍ മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കാതെ മടങ്ങില്ലെന്ന നിലപാടിലാണ് തൊഴിലാളികള്‍.

നാട്ടില്‍ പോകാന്‍ സന്നദ്ധമായവരെ ഹജ്ജ് തീര്‍ഥാടകരുമായി വരുന്ന വിമാനങ്ങളില്‍ സൌജന്യമായി നാട്ടിലെത്തിക്കാനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

Similar Posts