Gulf
ബിജെപിക്ക് സഹായകമായ നിലപാടാണ് സിപിഎമ്മിന്റേതെന്ന് എന്‍കെ പ്രേമചന്ദ്രന്‍ബിജെപിക്ക് സഹായകമായ നിലപാടാണ് സിപിഎമ്മിന്റേതെന്ന് എന്‍കെ പ്രേമചന്ദ്രന്‍
Gulf

ബിജെപിക്ക് സഹായകമായ നിലപാടാണ് സിപിഎമ്മിന്റേതെന്ന് എന്‍കെ പ്രേമചന്ദ്രന്‍

Jaisy
|
25 May 2018 9:55 PM GMT

യുഡിഎഫിന്റെ മലപ്പുറം ഉപതെരെഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്താനാണ് സിപിഎം ശ്രമിച്ചത്

ബിജെപിക്കും ആര്‍എസ്എസിനും കേരളത്തില്‍ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള പരോക്ഷമായ പരിശ്രമങ്ങളിലാണ് സിപിഎം ഏര്‍പ്പെട്ടിരിക്കുന്നതെന്ന് എന്‍.കെ പ്രേമചന്ദന്‍ എം പി ദോഹയില്‍ പറഞ്ഞു. ഫാഷിസത്തിനെതിരെ ഇന്ത്യയില്‍ രൂപപ്പെട്ടു വരുന്ന വിശാല മതേതര സംഖ്യത്തെ അംഗീകരിക്കാതെ ബിജെപിക്ക് സഹായകമായ നിലപാടാണ് സി പി എം കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു ഖത്തര്‍ കെ എം സി സി പേരാമ്പ്ര മണ്ഡലം സംഘടിപ്പിക്കുന്ന വസന്തം 2017 പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

കേന്ദ്രത്തില്‍ നരേന്ദ്ര മോദിയെയും ബിജെപി യെയും എതിര്‍ക്കുന്നവരെ ദേശദ്രോഹികളായി വ്യാഖ്യാനിക്കുന്നതു പോലെ കേരളത്തില്‍ സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും എതിര്‍ക്കുന്നവരൊക്കെ ആര്‍ എസ് എസാണെന്ന വ്യാഖാനമാണ് സിപിഎം നല്‍കുന്നതെന്ന് പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി. ഫലത്തില്‍ പരോക്ഷമായി ബിജെപിയെ സഹായിക്കുകയാണ് സിപിഎം.

അപകടകരമായ ഈ നയം തിരുത്തുന്നതിന് പകരം ഇടത് സ്വഭാവം കൈമോശം വന്ന മുതലാളിത്ത രീതിയാണ് സി പി എം കൈക്കൊള്ളുന്നതെന്നാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. ഫാഷിസത്തിനെതിരെ ദേശീയ തലത്തില്‍ ഉയര്‍ന്നുവരുന്ന മതേതര സംഖ്യങ്ങളില്‍ നിന്ന് മാറി ബി ജെ പിക്ക് സഹായകമാകുന്ന നിലപാടാണ് സിപിഎം കൈക്കൊള്ളുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുഡിഎഫിന്റെ മലപ്പുറം ഉപതെരെഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്താനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിനൊപ്പം നില്‍ക്കുന്നവരാണ് ഇടതു പക്ഷം എന്ന ധാരണതിരുത്തണമെന്ന് ആര്‍ എസ് പി ഇപ്പോഴും ഇടതു പക്ഷ പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു . സി പി എ കോണ്‍ഗ്രസ് ആര്‍ എസ് പി ലീഗ് സംഖ്യത്തിന് സാധ്യത തള്ളിക്കളയാനാവില്ലെന്നും പ്രേമ ചന്ദ്രന്‍ പറഞ്ഞു.

Related Tags :
Similar Posts