Gulf
സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ യുഎഇ ആണെന്ന് ഖത്തര്‍സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ യുഎഇ ആണെന്ന് ഖത്തര്‍
Gulf

സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ യുഎഇ ആണെന്ന് ഖത്തര്‍

Jaisy
|
25 May 2018 5:11 PM GMT

ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യുന്നതിനുള്ള പദ്ധതികള്‍ കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ചതാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു

സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ യുഎഇ ആണെന്ന് ഖത്തര്‍ . ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യുന്നതിനുള്ള പദ്ധതികള്‍ കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ചതാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ദോഹയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം യുഎഇക്കെതിരെ ശക്തമായ ആരോപണങ്ങളുന്നയിച്ചത്. യുഎഇ നടത്തിയ സൈബര്‍ ആക്രമണങ്ങള്‍ക്ക് തെളിവുള്ളതായി ഖത്തര്‍ പറയുന്നു. ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യുന്നതിന് കഴിഞ്ഞ ഏപ്രില്‍ മുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. അന്വേഷണ സംഘം കണ്ടെത്തിയ ഐപി അഡ്രസ് യുഎഇയുമായി ബന്ധിപ്പിക്കുന്നതാണ്. യുഎഇക്കൊപ്പം ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ ഒന്നും ഹാക്കിങ്ങില്‍ പങ്കാളിയായി. ക്യുഎന്‍എയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ ഹാക്കേഴ്സിന് സാധിച്ചതായും സാങ്കേതിക വകുപ്പ് മന്ത്രാലയത്തിന്റെ തലവന്‍ അലി മുഹമ്മദ് അല്‍ മുഹന്നദി പറഞ്ഞു.

മെയ് 24ന് മൂന്ന് മണിക്കൂര്‍ നേരത്തേക്കാണ് ഹാക്കിങ് നടന്നത്. 25ന് തന്നെ സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഖത്തറിലെ ഐടി വിദഗ്ധര്‍ക്ക് സാധിച്ചു. സൈബര്‍ ആക്രമണത്തിന് പിന്നില്‍ യുഎഇ ആണെന്നും വാഷിങ്ടണ്‍ പോസ്റ്റും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം യുഎഇ നിഷേധിച്ചിട്ടുണ്ട്.

Related Tags :
Similar Posts