Gulf
കുവൈത്തിലെ ഖറാഫി നാഷണല്‍ കമ്പനിയില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷംകുവൈത്തിലെ ഖറാഫി നാഷണല്‍ കമ്പനിയില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷം
Gulf

കുവൈത്തിലെ ഖറാഫി നാഷണല്‍ കമ്പനിയില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷം

Subin
|
25 May 2018 8:43 PM GMT

കുവൈത്തില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷമായ ഖറാഫി നാഷണല്‍ കമ്പനിയിലെ 374 ഇന്ത്യന്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ ഇന്ത്യന്‍ എംബസിക്കു കൈമാറി.

കുവൈത്തില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷമായ ഖറാഫി നാഷണല്‍ കമ്പനിയിലെ 374 ഇന്ത്യന്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ ഇന്ത്യന്‍ എംബസിക്കു കൈമാറി. കെഒസി പ്രൊജക്റ്റിനു കിഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പാസ്സ്‌പോര്‍ട്ടുകളാണ് മാന്‍ പവര്‍ അതോറിറ്റി മുഖേന അധികൃതര്‍ ഇന്ത്യന്‍ എംബസിക്കു കൈമാറിയത്.

കുവൈത്ത് ഓയില്‍ കമ്പനിയുടെ പ്രൊജക്ടില്‍ ജോലി ചെയ്യുന്ന ഖറാഫി തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാന്‍ കുവൈത്ത് ഓയില്‍ കമ്പനി സന്നദ്ധത അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാന്‍ പവര്‍ അതോറിറ്റി നിര്‍ദേശപ്രകാരമാണ് തൊഴിലാളികളുടെ പാസ്സ്‌പോര്‍ട്ട് കമ്പനി മാന്‍ പവര്‍ അതോറിറ്റി മുഖേന ഇന്ത്യന്‍ എംബസിക്കു കൈമാറിയത്. 374 ഇന്ത്യന്‍ തൊഴിലാളികളുടെ പാസ്സ്‌പോര്‍ട്ടാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഓഫീസില്‍ നിന്ന് വ്യാഴാഴ്ച എംബസി അധികൃതര്‍ ഏറ്റുവാങ്ങിയത്.

കുവൈത്ത് ഓയില്‍ കമ്പനി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു പാസ്സ്‌പോര്‍ട്ട് കൈമാറ്റം. മാന്‍പവര്‍ അതോറിറ്റി ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ബാക്കിയുള്ള തൊഴിലാളികളുടെ പാസ്സ്‌പോര്‍ട്ടുകള്‍ അടുത്ത ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ കമ്പനി ലഭ്യമാക്കുമെന്ന് ധാരണയായതായും ലഭ്യമായ 374 പാസ്സ്‌പോര്‍ട്ടുകള്‍ അടുത്ത ഞായറാഴ്ച കെഒസി മാനേജ്‌മെന്റിന് കൈമാറുമെന്നും ഇന്ത്യന്‍ എംബസ്സി അറിയിച്ചു. കെഒസി പ്രൊജക്റ്റിനു കീഴില്‍ ജോലി ചെയ്യാന്‍ താല്‍പര്യമില്ലാത്തവരും പാസ്‌പോര്‍ട്ട് തിരികെ വേണമെന്ന് ആഗ്രഹിക്കുന്നവരുമായ തൊഴിലാളികള്‍ ഞായറാഴ്ച ഉച്ചക്ക് മുന്‍പ് ഇന്ത്യന്‍ എംബസിയിലെ ലേബര്‍ വിഭാഗത്തെ സമീപിക്കണമെന്നും അല്ലാത്ത പക്ഷം മുഴുവന്‍ പാസ്‌പോര്‍ട്ടുകളും കെഒസി മാനേജ്‌മെന്റിന് കൈമാറുമെന്നും അറിയിപ്പില്‍ പറയുന്നു.

Related Tags :
Similar Posts