ബിജെപി ഭരണത്തില്‍ ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിച്ചതായി കരുതുന്നില്ലെന്ന് കാന്തപുരം
|പുതിയ പാര്‍ട്ടി അധികാരത്തില്‍ മറ്റുള്ളവര്‍ അവര്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നത് സ്വാഭാവികമാണ്. ബി ജെ പി സര്‍ക്കാറിനെതിനെരായ വിമര്‍ശം അത്തരത്തിലുള്ളതാണ്.
ബി.ജെ.പി.അധികാരത്തില്‍ വന്നശേഷം ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിച്ചതായി കരുതുന്നില്ലെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍. യു എ ഇയിലെ ഖലീജ് ടൈംസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാന്തപുരത്തിന്റെ അഭിപ്രായപ്രകടനം. ചരിത്രത്തെ കാവിവല്‍ക്കരിക്കാനുള്ള ശ്രമത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പാര്‍ട്ടി അധികാരത്തില്‍ മറ്റുള്ളവര്‍ അവര്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നത് സ്വാഭാവികമാണ്. ബി ജെ പി സര്‍ക്കാറിനെതിനെരായ വിമര്‍ശം അത്തരത്തിലുള്ളതാണ്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ സമാധാനപരമായ രാജ്യമാണെന്ന് കാന്തപുരം അഭിമുഖത്തില്‍ പറഞ്ഞു.. സംഘ്പരിവാര്‍ രാമക്ഷേത്ര പ്രശ്നം വീണ്ടും കുത്തിപ്പൊക്കുന്നുണ്ടെങ്കില്‍ പരിശോധിക്കേണ്ടത് സര്‍ക്കാരാണ്. അത് തങ്ങളുടെ പണിയല്ലെന്നും കാന്തപുരം പറയുന്നു.
കഴിഞ്ഞവര്‍ഷം മുസ്ലിം പണ്ഡിത സംഘത്തോടൊപ്പം മോദിയെ കണ്ടപ്പോള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ വല്ലതും നടപ്പായോ എന്ന ഖലീജ് ടൈംസ് ലേഖകന്റെ ചോദ്യത്തിന് നയപരമായ മാറ്റങ്ങളൊന്നും തങ്ങള്‍ ആവശ്യപ്പെട്ടില്ലെന്നായിരുന്നു മറുപടി. ചരിത്രം മാറ്റിയെഴുതരുതെന്നും ഇന്ത്യയെ ഇന്ത്യയായി തുടരാന്‍ അനുവദിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. അക്കാര്യത്തില്‍ അനുകൂലമായ ഉറപ്പു ലഭിച്ചു. വര്‍ഗീയത അവസാനിപ്പിക്കണമെന്നും വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണമെന്നുമായിരുന്നു മറ്റു ആവശ്യങ്ങള്‍. ആര്‍.എസ്.എസ് ചരിത്രപുസ്തകങ്ങള്‍ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതിനെ എങ്ങിനെ നേരിടും എന്ന ചോദ്യത്തിന് നിയമപരമായി നേരിടുമെന്ന് കാന്തപുരം മറുപടി നല്‍കി. ഗാന്ധിജിയുടെ ഘാതകനെ ആദരിക്കാന്‍ ശ്രമമുണ്ടായപ്പോള്‍ ഞങ്ങള്‍ ചോദ്യം ചെയ്തിരുന്നുവെന്നും കാന്തപുരം അഭിമുഖത്തില്‍ പറയുന്നു.