Gulf
എണ്ണ വില കൂട്ടാന്‍ സൌദി നീക്കം തുടങ്ങിഎണ്ണ വില കൂട്ടാന്‍ സൌദി നീക്കം തുടങ്ങി
Gulf

എണ്ണ വില കൂട്ടാന്‍ സൌദി നീക്കം തുടങ്ങി

Alwyn K Jose
|
26 May 2018 12:16 PM GMT

അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വില നിലവാരം മെച്ചപ്പെടുത്താന്‍ സൗദിയുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നതായി എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് വൃത്തങ്ങള്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വില നിലവാരം മെച്ചപ്പെടുത്താന്‍ സൗദിയുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നതായി എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് വൃത്തങ്ങള്‍ വ്യക്തമാക്കി. ചൈനയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ വെച്ച് റഷ്യയുമായി ധാരണയായ എണ്ണ വിപണി സ്ഥിരതക്കുള്ള പദ്ധതികള്‍ സെപ്റ്റംബര്‍ 28ന് അള്‍ജീരിയയില്‍ ചേരുന്ന ഒപെക് എണ്ണ മന്ത്രിമാരുടെ യോഗത്തില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒപെകിന് പുറത്തുള്ള എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂടി സഹകരണത്തോടുകൂടിയാണ് വിപണി സ്ഥിരതക്കുള്ള ശ്രമം സൗദി നടത്തുന്നത്. ഒപെക് കൂട്ടായ്മയില്‍ അംഗമല്ലാത്ത റഷ്യയുടെ പിന്തുണ ലഭിച്ചത് സൗദിക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ അത്മവിശ്വാസം ലഭിക്കാന്‍ കാരണമായിട്ടുണ്ട്. ഉല്‍പാദന, കയറ്റുമതി നിയന്ത്രണത്തിലൂടെ വിപണി സ്ഥിരത വരുത്താനുള്ള ശ്രമത്തിന് ഒപെകിന് പുറത്തുള്ള സഹകരണം അനിവാര്യമാണെന്ന് സൗദി മുമ്പ് നിര്‍ദേശിച്ചിരുന്നു.

അള്‍ജീരിയില്‍ 28ന് ചേരുന്ന ഒപെക് എണ്ണ മന്ത്രിമാരുടെ സമ്മേളനത്തില്‍ ഇക്കാര്യത്തില്‍ പുതിയ കാല്‍വെപ്പുകള്‍ക്ക് തുടക്കം കുറിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ അവസാനത്തില്‍ വിയന്നയിലെ ഒപെക് ആസ്ഥാനത്ത് ചേരുന്ന ഉച്ചകോടിയിലേക്ക് കൂടുതല്‍ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും അള്‍ജീരിയ സമ്മേളനത്തിന് സാധിക്കുമെന്നാണ് സൗദി ഉദ്ദേശിക്കുന്നത്. വിപണി സ്ഥിരതയുമായി ബന്ധപ്പെട്ട സൗദിയുടെ നീക്കത്തിന് ഗള്‍ഫ് രാജ്യങ്ങളുടെയും ഇതര ഒപെക് അംഗരാജ്യങ്ങളുടെയും പിന്തുണയും ലഭിച്ചിട്ടുണ്ട്.

Similar Posts