Gulf
മുസ്‍ലിമായിരിക്കുക ഇക്കാലത്ത് ശാപമാണെന്ന് കവി സച്ചിദാന്ദന്‍മുസ്‍ലിമായിരിക്കുക ഇക്കാലത്ത് ശാപമാണെന്ന് കവി സച്ചിദാന്ദന്‍
Gulf

മുസ്‍ലിമായിരിക്കുക ഇക്കാലത്ത് ശാപമാണെന്ന് കവി സച്ചിദാന്ദന്‍

Ubaid
|
26 May 2018 2:13 AM GMT

ഇപ്പോഴത്തെ ഭരണം കടന്നുവരുന്നതിന് മുമ്പും ഇതായിരുന്നു സ്ഥിതി. അന്നാണ് മുസ്‍ലിം ഇന്ത്യക്ക് എത്ര പ്രസക്തമാണ് എന്ന് ചൂണ്ടിക്കാട്ടി മുസ്‍ലിം എന്ന കവിതയെഴുതിയത്

മുസ്‍ലിമായിരിക്കുക എന്നത് ശാപമായ കാലമാണിതെന്ന് കവി സച്ചിദാന്ദന്‍. ഭീകരവാദിയായി ചിത്രീകരിക്കപ്പെടാനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാനും മുസ്‍‍ലിമിന്റെ പേരുണ്ടായാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിലെ കാവ്യസന്ധ്യയില്‍ കവിത അവതരിപ്പിക്കവെയാണ് ഈ പരാമര്‍ശം.

ഇപ്പോഴത്തെ ഭരണം കടന്നുവരുന്നതിന് മുമ്പും ഇതായിരുന്നു സ്ഥിതി. അന്നാണ് മുസ്‍ലിം ഇന്ത്യക്ക് എത്ര പ്രസക്തമാണ് എന്ന് ചൂണ്ടിക്കാട്ടി മുസ്‍ലിം എന്ന കവിതയെഴുതിയത്. അതിന് ഇക്കാലത്ത് കൂടുതല്‍ പ്രസക്തിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ആ കവിത ചൊല്ലി.

ഇന്ത്യ അതിന്റെ എക്കാലത്തെയും ഇരുണ്ട കാലത്തിലൂടെയാണ് കടന്നുപോകുന്നു സച്ചിദാനന്ദന്‍ പറഞ്ഞു‍. ഹിന്ദുത്വ വാദികളുടെ ഭീഷണിയെ തുടര്‍ന്ന് എഴുത്തുനിര്‍ത്തേണ്ടി വന്ന പെരുമാള്‍ മുരുകനെ പിന്തുണച്ചും അദ്ദേഹം കവിത ചൊല്ലി‍. നിറഞ്ഞ കൈയടിയോടെയാണ് കവിതകള്‍ സദസ്സ് സ്വീകരിച്ചത്.

Similar Posts