Gulf
നോട്ട് പിന്‍വലിക്കല്‍; ഗള്‍ഫിലെ മണി എക്സ്ചേഞ്ചുകളില്‍ തിരക്ക് കുറവ്നോട്ട് പിന്‍വലിക്കല്‍; ഗള്‍ഫിലെ മണി എക്സ്ചേഞ്ചുകളില്‍ തിരക്ക് കുറവ്
Gulf

നോട്ട് പിന്‍വലിക്കല്‍; ഗള്‍ഫിലെ മണി എക്സ്ചേഞ്ചുകളില്‍ തിരക്ക് കുറവ്

Ubaid
|
26 May 2018 12:15 PM GMT

പിന്നിട്ട നാലു ദിവസമായി ഇന്ത്യന്‍ രൂപക്ക് തുടരുന്ന വിലയിടിവ് ഗള്‍ഫ് കറന്‍സികള്‍ ഉള്‍പ്പെടെയുള്ളവക്ക് രൂപയുമായി നല്ല വിനിമയ മൂല്യം ലഭിക്കാന്‍ സഹായിക്കുന്നുണ്ട്.

ഡോളര്‍ കരുത്താര്‍ജിച്ചതിനെ തുടര്‍ന്ന് രൂപയുടെ മൂല്യമിടിഞ്ഞത് പ്രവാസികള്‍ക്ക് തുണയായെങ്കിലും മണി എക്സ്ചേഞ്ചുകളില്‍ തിരക്ക് കുറവ്. പണം നാട്ടിലത്തെിയാല്‍ തന്നെയും പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്.

പിന്നിട്ട നാലു ദിവസമായി ഇന്ത്യന്‍ രൂപക്ക് തുടരുന്ന വിലയിടിവ് ഗള്‍ഫ് കറന്‍സികള്‍ ഉള്‍പ്പെടെയുള്ളവക്ക് രൂപയുമായി നല്ല വിനിമയ മൂല്യം ലഭിക്കാന്‍ സഹായിക്കുന്നുണ്ട്. ദിര്‍ഹത്തിന് 18.42 രൂപ എന്ന നിരക്കിലാണ് വിനിമയം നടന്നത്. സമീപകാലത്ത് ലഭിക്കുന്ന ഏറ്റവും മികച്ച നിരക്കാണിത്. രൂപക്കെതിരെ ഒമാന്‍ റിയാല്‍ ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് കറന്‍സികള്‍ക്കും ഉയര്‍ന്ന വിനിമയ മൂല്യം തന്നെ യാണുള്ളത്.

മുന്‍കാലങ്ങളില്‍ ഈ അവസരം പ്രയോജനപ്പെടുത്താന്‍ ധനകാര്യ വിനിമയ സ്ഥാപനങ്ങളില്‍ വര്‍ധിച്ച തിരക്കായിരുന്നു. എന്നാല്‍ 1000,500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള പ്രതിസന്ധി നാട്ടിലേക്ക് പണം അയക്കുന്നതില്‍ നിന്ന് പ്രവാസികളെയും നിരുല്‍സാഹപ്പെടുത്തുന്നുണ്ട്. ദിവസം കൂടിയാല്‍ പതിനായിരവും പ്രതിവാരം 24,000 രൂപയും എന്ന നിബന്ധന പ്രവാസികളെയും ചെറുതായൊന്നുമല്ല ബാധിക്കുന്നത്. നോട്ടുക്ഷാമം കാരണം ഇന്‍സ്റ്റന്‍റ് മണി ട്രാന്‍സ്ഫര്‍‍ സംവിധാനം താളം തെറ്റിയതും പ്രവാസികളെ ബാധിച്ചു. നാട്ടില്‍ വീടുപണി മുതല്‍ എല്ലാം നിര്‍ത്തി വെക്കാന്‍ പ്രവാസികളും നിര്‍ബന്ധിതരാവുകയാണ്.

Related Tags :
Similar Posts