Gulf
60 ലക്ഷം തീര്‍ഥാടകര്‍ക്ക് ഉംറ വിസ നല്‍കിയതായി സൗദി ഹജ്ജ് മന്ത്രാലയം60 ലക്ഷം തീര്‍ഥാടകര്‍ക്ക് ഉംറ വിസ നല്‍കിയതായി സൗദി ഹജ്ജ് മന്ത്രാലയം
Gulf

60 ലക്ഷം തീര്‍ഥാടകര്‍ക്ക് ഉംറ വിസ നല്‍കിയതായി സൗദി ഹജ്ജ് മന്ത്രാലയം

Jaisy
|
26 May 2018 2:24 PM GMT

റമദാനില്‍ കൂടുതല്‍ തീര്‍ഥാടകരത്തെുമെന്നാണ് അധികൃതരുടെ പ്രതീക്ഷ

ഈ വര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിച്ചതിന് ശേഷം ഇതുവരെയായി 60 ലക്ഷം തീര്‍ഥാടകര്‍ക്ക് ഉംറ വിസ നല്‍കിയതായി സൗദി ഹജ്ജ് മന്ത്രാലയം .റമദാനില്‍ കൂടുതല്‍ തീര്‍ഥാടകരത്തെുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഈ തീര്‍ഥാടകരെ സ്വീകരിക്കാന്‍ പുണ്യ നഗരി ഒരുങ്ങിയതായി മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് ഉംറ വിസ അനുവദിക്കാന്‍ തുടങ്ങിയത്. ശഅ്ബാന്‍ വരെയുള്ള കണക്കനുസരിച്ച് 60 ലക്ഷം വിസ അനുവദിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന രണ്ട് മാസം കൂടി പരിഗണിക്കുമ്പോള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ തീര്‍ഥാടകര്‍ ഈ വര്‍ഷം ഉംറക്കത്തെും. കഴിഞ്ഞ വര്‍ത്തെ ഉംറ സീസണില്‍ 64 ലക്ഷം പേര്‍ക്കാണ് വിസ അനുവദിച്ചിരുന്നത്. ഇതിനോട് അടുത്ത എണ്ണം എട്ട് മാസത്തിനകം തന്നെ നല്‍കിക്കഴിഞ്ഞതായി മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. 2015ല്‍ 58 ലക്ഷം പേരാണ് ഉംറക്ക് എത്തിയിരുന്നത്. സൗദി വിഷന്‍ 2030ന്റെ ഭാഗമായി ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവ് വരുത്തിക്കൊണ്ട് പെട്രോളിതര വരുമാനം വര്‍ധിപ്പിക്കാനും സൗദിക്ക് പദ്ധതിയുണ്ട്.

Related Tags :
Similar Posts