Gulf
വനിതാ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ബാങ്ക് ഗ്യാരന്റി നിർത്തലാക്കിയ തീരുമാനം പുന:പരിശോധിച്ചേക്കുംവനിതാ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ബാങ്ക് ഗ്യാരന്റി നിർത്തലാക്കിയ തീരുമാനം പുന:പരിശോധിച്ചേക്കും
Gulf

വനിതാ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ബാങ്ക് ഗ്യാരന്റി നിർത്തലാക്കിയ തീരുമാനം പുന:പരിശോധിച്ചേക്കും

Jaisy
|
26 May 2018 7:34 AM GMT

ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബർ കുവൈത്തിൽ വിവിധ തലങ്ങളിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് ആലോചന

കുവൈത്തിലേക്ക് വനിതാ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ബാങ്ക് ഗ്യാരന്റി നിർത്തലാക്കിയ തീരുമാനം ഇന്ത്യാ ഗവൺമെന്റ് പുന:പരിശോധിച്ചേക്കും. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബർ കുവൈത്തിൽ വിവിധ തലങ്ങളിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് ആലോചന. ദിവസങ്ങൾക്കകം തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.

വനിതാ ഗാർഹികത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് കേന്ദ്ര സർക്കാർ 2500 ഡോളർ ബാങ്ക് ഗാരന്റി നിർദേശിച്ചിരുന്നത്. കഴിഞ്ഞാഴ്ച കേന്ദ്ര സർക്കാർ ഇത് പിൻ‌വലിക്കുകയും കുവൈത്ത് സർക്കാർ ഇന്ത്യയിൽ നിന്നുള്ള വനിതാ ഗാർഹികത്തൊഴിലാളി നിയമനത്തിനുണ്ടായിരുന്ന വിലക്ക് ഒഴിവാക്കുകയും ചെയ്‌തു. കഴിഞ്ഞ ദിവസം കുവൈത്തിൽ എത്തിയ വിദേശകാര്യ സഹമന്ത്രി വിവിധ തലങ്ങളിൽ നടത്തിയ ചർച്ചകളിൽ ഗാർഹികത്തൊഴിലാളി നിയമനം കൂടുതൽ കർശനമാക്കേണ്ടതുണ്ട് എന്ന വികാരമാണ് പൊതുവെ ഉയർന്നത്.ഔദ്യോഗിക ചർച്ചകൾക്ക് പുറമെ ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിലുള്ള ഷെൽട്ടറും എം.ജെ.അക്ബർ സന്ദർശിച്ചിരുന്നു. ഇരുപതോളം വനിതകളാണ് അവിടെ അന്തേവാസികളായി ഉള്ളത്. ഇനിയൊരിക്കലും കുവൈത്തിലേക്ക് തിരിച്ചുവരാൻ താൽപര്യമില്ലെന്ന നിലപാടാണ് അവർ മന്ത്രിയെ അറിയിച്ചത്.ഇന്ത്യയിൽനിന്നുള്ള വനിതാ ഗാർഹിക തൊഴിലാളി നിയമനം നിരോധിക്കുന്നത് പ്രയാസമെങ്കിൽ റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ സം‌രക്ഷണം ഉറപ്പാക്കുന്നതിന് ശക്തമാന ബദൽ സംവിധാനം വേണമെന്നാണ് മന്ത്രിയുടെ നിലപാട് എന്നറിയുന്നു. ഡൽഹിയിൽനിന്നുമുള്ള ഉദ്യോഗസ്ഥരുമായി മന്ത്രി ഇക്കാര്യം ചർച്ച ചെയ്‌തതായും സൂചനയുണ്ട്

Related Tags :
Similar Posts