ഖത്തറില്‍ വേനലവധിക്ക് ശേഷം സ്കൂള്‍ തുറന്നു
|സ്കൂളുകളിലെ മലയാളി വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില കുറവാണ്.
വേനലവധി കഴിഞ്ഞ് ഖത്തറിലെ സ്കൂളുകളില്‍ വീണ്ടും അധ്യയനം തുടങ്ങി. മൂന്ന് ലക്ഷം കുട്ടികളാണ് രാജ്യത്തെ സ്വകാര്യ , ഇന്റിപെന്റന്റ് സകൂളുകളിലായി പഠനം തുടരുന്നത്. നീണ്ട രണ്ടര മാസത്തെ അവധിക്ക് ശേഷം ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ സ്കൂളുകളിലെ മലയാളി വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില കുറവാണ്.
ഖത്തറിലെ 191 ഇന്‍ഡിപെന്‍ഡന്റ് സ്ക്കൂളുകളും ഇന്ത്യന്‍ സ്കൂളുകളുള്‍പ്പെടെയുള്ള 245 സ്വകാര്യ സ്ക്കൂളുകളുമാണ് ഇന്ന് പുതിയ അധ്യയന വര്‍ഷം ആരംഭിച്ചത്. നീണ്ട രണ്ടര മാസത്തെ അവധിക്ക് ശേഷം ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ മിക്ക ഇന്ത്യന്‍ സ്കൂളുകളിലും മലായാളി വിദ്യാതഥികളുടെ ഹാജര്‍ കുറവായിരുന്നു. അവധിക്ക് നാട്ടിലേക്കു പോയ കുടുംബങ്ങളധികവും താങ്ങാനാവാത്ത വിമാന ടിക്കറ്റ് നിരക്ക് മൂലം മടക്ക യാത്ര വൈകിപ്പിക്കാന്‍ നിര്‍ബന്ധിതരായതാണ് കാരണം. വരും ദിവസങ്ങളില്‍ കൂടുതല്‍ കുടുംബങ്ങള്‍ നാട്ടില്‍ നിന്നെത്തുന്നതോടെ മാത്രമെ സ്കൂളുകളിലെ ഹാജര്‍ നില ഉയരുകയുള്ളൂ.
അറബി സ്ക്കൂളുകള്‍ക്ക് ഇത്തവണ രണ്ടര മാസത്തിലധികം അവധി ലഭിച്ചിരുന്നു. റമദാന്, ചെറിയ പെരുന്നാള്‍, ബലിപെരുന്നാള്‍ എന്നിവ ഉള്‍പ്പെടുത്തി മന്ത്രാലയം വേനല്‍ കാല അവധി പുനക്രമീകരിക്കുകയായിരുന്നു. വിദ്യാഭ്യാസ വര്‍ഷത്തെ വരവേല്‍ക്കാന്‍ ഇന്‍ഡിപെന്‍ഡന്റ് സ്ക്കൂളുകളും യൂണിവേഴ്സിറ്റി അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളും വലിയ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ദീര്‍ഘകാല അവധി ആഘോഷിച്ചതിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ ഇന്ന് സ്ക്കൂളുകളില്‍ എത്തുന്നതെങ്കിലും ഇന്ത്യന്‍ സ്ക്കൂളുകളില്‍ രണ്ടാം സെമസ്റ്റര്‍ ആണ് ഇന്ന് ആരംഭിക്കുന്നത്. ഇന്ത്യന്‍ സ്ക്കൂളുകളുടെ അധ്യയന വര്‍ഷം ആരംഭിച്ചത് ഏപ്രിലില്‍ ആയതിനാലാണിത്.