ദുബായ് ഷോപ്പിങ് ഫെസ്റ്റിവെല്‍ ആരംഭിച്ചു
|ലോകം മുഴുവന്‍ അണിനിരക്കുന്ന വര്‍ണകാഴ്ച്ചകള്‍, കാര്‍ണിവല്‍, ഭക്ഷ്യമേളകള്‍, വിനോദങ്ങള്‍ സഞ്ചാരികള്‍ക്കായി അങ്ങനെ ദുബൈ വ്യാപാരമേള ഒരിക്കല്‍ കൂടി വിസ്മയം തീര്‍ക്കുകയാണ്
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ വേദികള്‍ ഉണര്‍ന്നു. 34 ദിവസം നീളുന്ന വര്‍ണാഭ പരിപാടികളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. തുടര്‍ച്ചയായി ഇരുപത്തിരണ്ടാം വര്‍ഷമാണ് ദുബൈ വ്യാപാരമേള സഞ്ചാരികളെ വരവേല്‍ക്കുന്നത്. ലോകം മുഴുവന്‍ അണിനിരക്കുന്ന വര്‍ണകാഴ്ച്ചകള്‍, കാര്‍ണിവല്‍, ഭക്ഷ്യമേളകള്‍, വിനോദങ്ങള്‍ സഞ്ചാരികള്‍ക്കായി അങ്ങനെ ദുബൈ വ്യാപാരമേള ഒരിക്കല്‍ കൂടി വിസ്മയം തീര്‍ക്കുകയാണ്.
ആദായ വില്‍പനയും ഭാഗ്യസമ്മാനങ്ങളുമാണ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ മറ്റൊരു പ്രത്യേകത. ഉല്‍പന്നങ്ങള്‍ക്ക് 75 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിക്കുന്നമെന്നാണ് ചില കമ്പനികളുടെ വാഗ്ദാനം. ഇന്‍ഫിനിറ്റി കാറും ഒന്നരലക്ഷം ദിര്‍ഹവും സമ്മാനം നല്‍കുന്ന നറുക്കെടുപ്പിന് ടിക്കറ്റ് വില്‍പനയും തകൃതി. ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് നറുക്കെടുപ്പില്‍ ദിവസേന ഒരു കിലോ സ്വര്‍ണവും സമ്മാനമായി നല്‍കുന്നു. മൊത്തം പത്തു ലക്ഷം ദിര്‍ഹത്തിന്‍റെ സമ്മാനങ്ങളാണ് ദുബായ് ഷോപ്പിങ് മാള്‍ ഗ്രൂപ്പ് ഒരുക്കിയിരിക്കുന്നത്.
ഇതോടെ ഗ്ലോബല്‍ വില്ലേജിലും തിരക്കേറും. ഇന്ത്യന്‍ പവലിയന്‍ തന്നെയാണ് ഇവിടെ ഏറ്റവും കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നത്. മേളയുടെ വര്‍ണങ്ങള്‍ വാനിലെത്തിച്ച് ദിവസം ഫെസ്റ്റിവല്‍ സിറ്റിയിലും ക്രിക്കിലും വെടിക്കെട്ടും അരങ്ങേറും. ഇനി ലോകം മുഴുവന്‍ ദുബൈയിലേക്ക് ഒഴുകുന്ന ദിവസങ്ങളാണ്.