ഖത്തറില്‍ 4500ഓളം കുട്ടികള്‍ പങ്കെടുത്ത ചിത്രരചനാ മത്സരം ശ്രദ്ധേയമായി
|ന്നു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികളെ വിവിധ വിഭാഗങ്ങളായി തിരിച്ച് കളറിംഗ് ജലഛായം എണ്ണഛായം എന്നിവയിലാണ് മത്സരങ്ങള്‍ നടന്നത്...
ഖത്തറിലെ 15 ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി നാലായിരത്തി അഞ്ഞൂറോളം കുട്ടികള്‍ പങ്കെടുത്ത ചിത്രരചനാ മത്സരം ശ്രദ്ധേയമായി. ഖത്തര്‍ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ഫ്രന്‍സ് ഓഫ് തൃശൂരാണ് തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും കുട്ടികള്‍ക്കായി മത്സരം സംഘടിപ്പിച്ചത്. ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ ഉദ്ഘാടനം ചെയ്തു.
ഖത്തറിലെ എം ഇ എസ് ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ചിത്ര രാചനാ മത്സരത്തില്‍ വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തമാണ് കാണാനായത് .15 സ്‌കൂളുകളില്‍ നിന്നായി 4500 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു . ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികളെ വിവിധ വിഭാഗങ്ങളായി തിരിച്ച് കളറിംഗ് ജലഛായം എണ്ണഛായം എന്നിവയിലാണ് മത്സരങ്ങള്‍ നടന്നത്.
കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഫ്രന്‍സ് ഓഫ് തൃശൂര്‍ നടത്തി വരുന്ന വിപുലമായ മത്സരം ഇത്തവണയും ഖത്തര്‍ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ മത്സരം ഉദ്ഘാടനം ചെയ്തു. എംബസിക്കു കീഴിലെ ഐസിസി, ഐസിബിഎഫ്, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്‍റര്‍ തുടങ്ങിയ അപെക്‌സ് ബോഡികളുടെ ഭാരവാഹികളും ഉദ്ഘാടന ചടങ്ങിനെത്തി ഫ്രന്‍സ് ഓഫ് തൃശൂര്‍ പ്രസിഡന്റ് ഫ്രന്‍സ് ഓഫ് തൃശൂര്‍ പ്രസിഡന്റ് പി നാസറുദ്ധീന്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് അഗസ്റ്റിന്‍ , അപെക്‌സ് ബോഡി ചെയര്‍മാന്‍ വി എച്ച് ഹനീഫ് , ഫൈസല്‍ ഹുദവി തുടങ്ങിയവര്‍ പകരിപാടികള്‍ക്ക് നേതൃത്വം നല്‍കി .
ആഭ്യന്ത്ര മന്ത്രാലയത്തിനു കീഴിലെ വിവിധ വിഭാഗങ്ങളുടെ ബോധവത്കരണ സ്റ്റാളുകളും ഒരുക്കിയിരുന്നു. മന്ത്രാലയം അവതരിപ്പിച്ച പൊലീസ് നായ്ക്കളുടെ അഭ്യാസ പ്രകടനം കാണികള്‍ക്ക് കൗതുകമായി . മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മെയ് 6 ന് ശനിയാഴ്ച ഐ സി സി അശോക ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സ്‌കൂളിന് എം എഫ് ഹുസൈന്‍ മെമ്മോറിയല്‍ ട്രോഫിയും. കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്‌കൂളിന് രാജാ രവിവര്‍മ്മ മെമ്മോറിയല്‍ ട്രോഫിയും സമ്മാനിക്കും.