Gulf
Gulf
സലാലയില്‍ മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ച നഴ്സിന്റെ മൃതദേഹം ഞായറാഴ്ച വീട്ടിലെത്തിക്കും
|27 May 2018 8:41 AM GMT
സലാല ബദര്‍ അല്‍ സമ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു ചിക്കു.
സലാലയില്‍ മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ച എറണാകുളം അങ്കമാലി സ്വദേശി ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം ഞായറാഴ്ച വീട്ടിലെത്തിക്കും. ഇന്നലെ പുലര്‍ച്ചെയാണ് മകള്‍ കൊല്ലപ്പെട്ട വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. നാല് മാസം ഗര്‍ഭിണിയായിരുന്നു ചിക്കു. പ്രസവത്തിനായി സപ്തംബറില്‍ നാട്ടിലെത്തുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നു. സലാല ബദര്‍ അല്‍ സമ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു ചിക്കു. ഇതേ ആശുപത്രിയിലെ പിആര്‍ഒ ആയ ചങ്ങനാശേശരി മാടപ്പള്ളി ആഞ്ഞിലപ്പറമ്പില്‍ സ്വദേശി ലിന്സണ് ആണ് ഭര്‍ത്താവ്. കഴിഞ്ഞ ഒകാടോബര്‍ 24ന് ആയിരുന്നു ചിക്കുവിന്റെയും ലിന്‍സണിന്റെയും വിവാഹം. വിവാഹശേഷം നവംബറിലാണ് ഇവര്‍ ജോലി സ്ഥലത്തേക്ക് മടങ്ങിയത്.