Gulf
വിദേശ നഴ്സുമാരെ നിയമിച്ചതില്‍ ക്രമക്കേട്;  20 വിദേശികളെ പിരിച്ചുവിടുംവിദേശ നഴ്സുമാരെ നിയമിച്ചതില്‍ ക്രമക്കേട്; 20 വിദേശികളെ പിരിച്ചുവിടും
Gulf

വിദേശ നഴ്സുമാരെ നിയമിച്ചതില്‍ ക്രമക്കേട്; 20 വിദേശികളെ പിരിച്ചുവിടും

Jaisy
|
27 May 2018 11:20 AM GMT

ഇന്ത്യയിൽ നിന്നുള്ള നഴ്സ് നിയമനവുമായി ബന്ധപ്പെട്ട് നടന്ന പണമിടപാടുകൾ സംബന്ധിച്ച് കുവൈത്തിലെ അഴിമതി വിരുദ്ധ അതോറിറ്റി അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് പുതിയ നടപടിയെന്നു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു

സർക്കാർ ആശുപത്രികളിലേക്ക് വിദേശ നഴ്സുമാരെ നിയമിച്ചതിൽ ക്രമക്കേട്​ നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ 20 വിദേശികളെ പിരിച്ചുവിടും. ഇന്ത്യയിൽ നിന്നുള്ള നഴ്സ് നിയമനവുമായി ബന്ധപ്പെട്ട് നടന്ന പണമിടപാടുകൾ സംബന്ധിച്ച് കുവൈത്തിലെ അഴിമതി വിരുദ്ധ അതോറിറ്റി അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് പുതിയ നടപടിയെന്നു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു.

2016ൽ ഒരു സ്വകാര്യ കമ്പനി വഴി ദുബായിൽ വെച്ച് നടത്തിയ റിക്രൂട്ട്മെന്റിലൂടെ നിയമനം ലഭിച്ച 150 ഓളം വിദേശ നഴ്‌സുമാർ ഇതുവരെ ശമ്പളം ലഭിക്കാതെ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ വിവിധ ആശുപത്രികളിൽ ജോലിയിൽ തുടരുകയാണ്. ഈ നിയമനങ്ങളിൽ ക്രമക്കേട്​ നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് ആരോഗ്യ മന്ത്രാലയത്തിലെ 20 വിദേശ ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനമെടുത്തിരിക്കുന്നത് . അഴിമതി സംബന്ധിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയാണ് അന്വേഷണം. നഴ്സിങ് നിയമനത്തിന്റെ മറവിൽ പണം വെളുപ്പിക്കൽ നടന്നതായും ഉന്നതതലത്തിൽ പരാതി ഉയർന്നിട്ടുണ്ട്. പരാതി നൽകുന്നവരെ സംബന്ധിച്ചുള്ള വിവരം രഹസ്യമായി സൂക്ഷിക്കണമെന്നതാണ് നിയമമെന്നും അതനുസരിച്ചാകും പരാതികൾ കൈകാര്യം ചെയ്യുകയെന്നും അതോറിറ്റി കേന്ദ്രങ്ങൾ വ്യക്തമാക്കി. നഴ്സിങ് നിയമനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ കേസ് നിലവിലുണ്ട്. സർക്കാർ നിശ്ചയിച്ചതിന്റെ 100 ഇരട്ടിയിലേറെ പണം കൈപ്പറ്റിയ കേസിൽ മലയാളി ഏജൻസി ഉടമ ഉതുപ്പ് വർഗീസിനെ അറസ്റ്റ് ചെയ്‌തിട്ടുമുണ്ട്.

Similar Posts