Gulf
തൊഴില്‍ വിസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ്; അവ്യക്തത തുടരുന്നുതൊഴില്‍ വിസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ്; അവ്യക്തത തുടരുന്നു
Gulf

തൊഴില്‍ വിസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ്; അവ്യക്തത തുടരുന്നു

Jaisy
|
27 May 2018 7:49 AM GMT

ഈ നിബന്ധന ഒഴിവാക്കിയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നിബന്ധന ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പ്രതികരണം

യുഎഇയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ നാട്ടിലെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന സംബന്ധിച്ച് അവ്യക്തത തുടരുന്നു. ഈ നിബന്ധന ഒഴിവാക്കിയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നിബന്ധന ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പ്രതികരണം. ഇതോടെ തൊഴിലന്വേഷകരും വിസാ അപേക്ഷകരും ആശയക്കുഴപ്പത്തിലായി.

ഫെബ്രുവരി നാല് മുതലാണ് യുഎഇയില്‍ തൊഴില്‍ വിസ ലഭിക്കുന്നതിന് നാട്ടില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. സ്വഭാവ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും അത് സാക്ഷ്യപ്പെടുത്താനും തൊഴിലന്വേഷകര്‍ നെട്ടോട്ടമോടുന്നതിന് ഇടക്കാണ് കഴിഞ്ഞദിവസം ഈ നിബന്ധന പിന്‍വലിച്ചു എന്ന് ചില റിപ്പോര്‍ട്ട് നല്‍കിയത്. ഇന്ത്യയടക്കം ഒന്‍പത് രാജ്യങ്ങളെ നിബന്ധനയില്‍ നിന്ന് ഒഴിവാക്കി വിസാ സേവനകേന്ദ്രങ്ങള്‍ക്ക് സര്‍ക്കുലര്‍ ലഭിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്. വിസാ സേവനകേന്ദ്രങ്ങളായ തസ്ഹീലിന്റെ കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള ഓപ്ഷനും അപ്രത്യക്ഷമായി. എന്നാല്‍, തൊഴില്‍വിസക്ക് നാട്ടില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നാണ് തൊഴില്‍മന്ത്രാലയം ഇതുസംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. തസ്ഹീല്‍ സേവനകേന്ദ്രങ്ങളും ടൈപ്പിങ് സെന്ററുകളും സ്വഭാവസര്‍ട്ടിഫിക്കറ്റ് ഇല്ലാതെ സമര്‍പ്പിച്ച വിസാ അപേക്ഷകളില്‍ എല്ലാത്തിനും അനുമതി ലഭിച്ചിട്ടുമില്ല.

Similar Posts