Gulf
കല കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ നായനാര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചുകല കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ നായനാര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
Gulf

കല കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ നായനാര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

admin
|
27 May 2018 9:36 AM GMT

കല കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കുവൈത്തില്‍ നായനാർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ജനകീയ നേതാവുമായിരുന്ന ഇ.കെ. നായനാരുടെ പന്ത്രണ്ടാം ചരമ വാർഷികദിനത്തിൽ കേരള ജനത നൽകിയ ഏറ്റവും വലിയ ആദരവാണ് നിയമസഭ തെരഞ്ഞെടുപ്പ് വിജയമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു

കല കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കുവൈത്തില്‍ നായനാർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ജനകീയ നേതാവുമായിരുന്ന ഇ.കെ. നായനാരുടെ പന്ത്രണ്ടാം ചരമ വാർഷികദിനത്തിൽ കേരള ജനത നൽകിയ ഏറ്റവും വലിയ ആദരവാണ് നിയമസഭ തെരഞ്ഞെടുപ്പ് വിജയമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു . മംഗഫ് കല ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം എൻ. അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. ആർ. നാഗനാഥൻ അധ്യക്ഷനായിരുന്നു . ഇന്ത്യക്കാകമാനം മാതൃകയാകത്തക്ക രീതിയിൽ ജനകീയാസൂത്രണം നടപ്പിലാക്കിയതും, രാജ്യത്താദ്യമായി ഐടി പാർക്ക് തുടങ്ങിയതും, പ്രവാസികൾക്കായി സാമൂഹ്യ ക്ഷേമ പരിപാടികൾ കൊണ്ടുവന്നതും ഇ.കെ. നായനാരുടെ ഭരണസമയത്താണെന്ന് അനുസ്മരണകുറിപ്പ് അവതരിപ്പിച്ച രജീഷ് നായർ പറഞ്ഞു. ടി.കെ സൈജു, സാം പൈനുംമൂട്, തോമസ് മാത്യു കടവിൽ, ടി.വി. ഹിക്മത്ത്, ജെ. സജി, ഷെറിൻ ഷാജു പ്രസീദ് കരുണാകരൻഎന്നിവർ സംസാരിച്ചു. നാടക-വിപ്ലവ ഗാനങ്ങൾ ചേർത്തൊരുക്കിയ 'ഗാനാഞ്ജലി' യും അരങ്ങേറി.

Similar Posts