അണ്ടര്‍- 17 ഫുട്ബാള്‍ ലോകകപ്പ് ഇന്ത്യന്‍ ടീമിലേക്കുള്ള ഗള്‍ഫ് സെലക്ഷന്‍ ട്രയല്‍ നടന്നു
|അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍- 17 ഫുട്ബാള്‍ ലോകകപ്പില്‍ കളിക്കുന്ന ആതിഥേയ ടീമിലേക്കുള്ള ഗള്‍ഫ് സെലക്ഷന്‍ പ്രക്രിയ പൂര്‍ത്തിയായി. ദുബൈ ഇന്ത്യന്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ രണ്ടു ദിവസങ്ങളിലായി നടന്ന സെലക്ഷന്‍ മല്‍സരത്തില്‍ നൂറുകണക്കിന് കുട്ടികളാണ് എത്തിച്ചേര്‍ന്നത്.
അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍- 17 ഫുട്ബാള്‍ ലോകകപ്പില്‍ കളിക്കുന്ന ആതിഥേയ ടീമിലേക്കുള്ള ഗള്‍ഫ് സെലക്ഷന്‍ പ്രക്രിയ പൂര്‍ത്തിയായി. ദുബൈ ഇന്ത്യന്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ രണ്ടു ദിവസങ്ങളിലായി നടന്ന സെലക്ഷന്‍ മല്‍സരത്തില്‍ നൂറുകണക്കിന് കുട്ടികളാണ് എത്തിച്ചേര്‍ന്നത്.
അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷനും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും ചേര്‍ന്നാണ് വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ ഫുട്ബാള്‍ പ്രതിഭകളെ കണ്ടത്തൊന്‍ പദ്ധതി തയാറാക്കിയത്. ലോകത്തെങ്ങുമുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് ടീമില്‍ പ്രാതിനിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദുബൈയില്‍ സെലക്ഷന്‍ ട്രയല്‍ നടന്നത്. ഇതാദ്യമായി തങ്ങള്‍ക്ക് ലഭിച്ച അവസരം മലയാളികള്‍ ഉള്‍പ്പെടെ കുട്ടികള്‍ ശരിക്കും പ്രയോജനപ്പെടുത്തി. പ്രാപ്തിയുള്ള നിരവധി കുട്ടികളുടെ സാന്നിധ്യം ആഹ്ലാദകരമായ അനുഭവമാണെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.
അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ സെലക്ടര്‍ ജോഷ്വ ജോസഫ് ലൂയിസ്, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഫുട്ബാള്‍ പ്രൊജക്ട് ഓഫീസര്‍ മുഹമ്മദ് അലി എന്നിവരാണ് ദുബൈയിലെ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയത്. ഗള്‍ഫ് മേഖലയിലെ അന്തിമ പട്ടിക തയാറാക്കുന്നതിന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഫിഫ അണ്ടര്‍- 17 ലോകകപ്പ് ഇന്ത്യന്‍ ടീം ചീഫ് ഓപറേറ്റിങ് ഓഫിസറുമായ അഭിഷേക് യാദവ്, എ.ഐ.എഫ്.എഫ് കമ്യൂണിക്കേഷന്‍സ് മാനേജര്‍ വിക്രം നാനിവഡേക്കര്‍ എന്നിവരും നിരീക്ഷകരായുണ്ടായിരുന്നു. പദ്ധതിയുടെ യു.എ.ഇ കോര്‍ഡിനേറ്ററായ സി.കെ.പി. മുഹമ്മദ് ഷാനവാസാണ് ദുബൈയില്‍ സെലക്ഷന്‍ ട്രയല്‍സിന്‍റെ ഏകോപനം നിര്‍വഹിച്ചത്. ഗള്‍ഫില്‍ തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് ഇനി ഇന്ത്യന്‍ ടീം കോച്ചിന്‍െറ സാന്നിധ്യത്തിലാകും ഇനി മികവ് പുറത്തെടുക്കേണ്ടി വരിക.