Gulf
ഖത്തറില്‍ വീട്ടുവേലക്കാരികള്‍ക്കുള്ള വിസ അനുവദിക്കുന്നതില്‍ നിയന്ത്രണംഖത്തറില്‍ വീട്ടുവേലക്കാരികള്‍ക്കുള്ള വിസ അനുവദിക്കുന്നതില്‍ നിയന്ത്രണം
Gulf

ഖത്തറില്‍ വീട്ടുവേലക്കാരികള്‍ക്കുള്ള വിസ അനുവദിക്കുന്നതില്‍ നിയന്ത്രണം

admin
|
27 May 2018 4:35 PM GMT

ഒരാള്‍ക്ക് യഥേഷ്ടം വേലക്കാരികളെ അനുവദിക്കുന്നതിന് ഇതോടെ നിയന്ത്രണം വരും

ഖത്തറില്‍ വീട്ടുവേലക്കാരികള്‍ക്കുള്ള വിസ അനുവദിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നു. ഒരാള്‍ക്ക് ആവശ്യത്തിലധികം വേലക്കാരികളെ അനുവദിക്കുന്നതിനാണ് നിയന്ത്രണം കൊണ്ടുവരുന്നത് . കര്‍ശനമായ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

വീട്ടുവേലക്കാരികള്‍ക്ക് വിസ അനുവദിക്കുന്നതിനുള്ള നിയന്ത്രണത്തിന്റെ ഭാഗമായി വിസക്ക് അപേക്ഷിക്കുന്നവരുടെ ആവശ്യം കൃത്യമായി ബോധ്യപ്പെടുത്തല്‍ അനിവാര്യമായി തീരും. ഒരാള്‍ക്ക് യഥേഷ്ടം വേലക്കാരികളെ അനുവദിക്കുന്നതിന് ഇതോടെ നിയന്ത്രണം വരും. നിലവില്‍ ഒരാള്‍ക്ക് എത്ര വേലക്കാരിയുണ്ട്, വീട്ടിലെ വേലക്കാരിയുടെ ആവശ്യകത, വേലക്കാരികളെ നല്‍കിയാല്‍ അവരുടെ ശമ്പളം, താമസം അടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി നല്‍കാന്‍ സാധിക്കുന്ന സാമ്പത്തിക അവസ്ഥയുള്ള വ്യക്തിയാണോ എന്നിവ കൂടി പരിഗണിചായിരിക്കും വിസ അനുവദിക്കുകയെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ തന്നെ വേലക്കാരികള്‍ക്ക് വിസഅനുവദിക്കുന്നതിന് കര്‍ശന വ്യവസ്ഥകളാണ് രാജ്യത്തുള്ളത് . ഗാര്‍ഹിക തൊഴിലാളികള്‍ ചൂഷണത്തിന് ഇരയാവുന്നത് തടയാനും സ്ത്രീ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കപ്പെടുന്നു എന്നുറപ്പുവരുത്താനും പുതിയ നിയമ പരിഷ്‌കരണങ്ങള്‍ ലക്ഷ്യം വയ്ക്കുന്നു.

Similar Posts