ഡോ. സുഭാഷ് ബി.നായര്‍ക്ക് ഖത്തറില്‍ നിന്ന് അഭിന്ദന പ്രവാഹം
|സ്‌കൂളിനാകമാനം അഭിമാനകരമായ ദേശീയ പുരസ്കാര നേട്ടം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ശാന്തി നികേതന്‍ ഇന്ത്യന്‍ സ്കൂള്‍
മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ ദോഹ ശാന്തി നികേതന്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സുഭാഷ് ബി.നായര്‍ക്ക് ഖത്തറില്‍ നിന്ന് അഭിന്ദന പ്രവാഹം. സ്‌കൂളിനാകമാനം അഭിമാനകരമായ ദേശീയ പുരസ്കാര നേട്ടം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ശാന്തി നികേതന്‍ ഇന്ത്യന്‍ സ്കൂള്‍.
കേന്ദ്ര മാനവിക വികസന മന്ത്രാലയത്തിന്റെ ഈ വര്‍ഷത്തെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹരായ അധ്യാപകരില്‍ 14 പേരാണ് മലയാളികള്‍ ഇക്കൂട്ടത്തിലെ ഒരേയൊരു പ്രവാസി മലയാളിയാണ് ഡോക്ടര്‍ സുഭാഷ് ബി.നായര്‍ . ഡല്‍ഹിലെ വിഖ്യാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയില്‍ നിന്ന് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി.
ഇന്ത്യന്‍ രാഷട്രപതിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ച ഡോക്ടര്‍സുഭാഷിനെ ഖത്തറിലെ പൊതുവിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍സെക്രട്ടറി റബീഅ അല്‍കഅബി അഭിനന്ദനമറിയിച്ചു. രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ ഓഫീസ് ഡയറക്ടര്‍ ഡോക്ടര്‍ ഹമദ് അല്‍ ഗാലി , ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ഗാനം സഅദ് അല്‍ കുവാരി തുടങ്ങിയവരും സിബി എസ് ഇ ചെയര്‍മാന്‍ , ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളുടെ പ്രിന്‍സിപ്പല്‍മാര്‍, മാനേജ്മെന്റ് പ്രതിനിധികള്‍ , പ്രവാസി സംഘടനാ നേതാക്കള്‍ എന്നിവരും ഡോക്ടര്‍ സുഭാഷിന് അഭിന്ദനമറിയിച്ചു. കഴിഞ്ഞ 29 വര്‍ഷമായി ഇന്ത്യക്കകത്തും പുറത്തുമായി വിദ്യാഭ്യാസ രംഗത്ത് സേവനമനുഷ്ടിച്ച ഡോക്ടര്‍ സുഭാഷ് ലാണ് ദോഹയിലെ ശാന്തി നികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ പ്രിന്‍സിപ്പലായെത്തിയത് . വിദ്യാഭ്യാസ രംഗത്ത് ന്യൂതനമായി ഇദ്ദേഹം രൂപകല്‍പ്പന ചെയ്ത ഈ ലേണിംഗ് പോര്‍ട്ടല്‍ ഇതിനകം വന്‍ സ്വീകാര്യത നേടിയിരുന്നു. അവാര്‍ഡ് നേടി ദോഹയില്‍ തിരിച്ചെത്തുന്ന പ്രിന്‍സിപ്പലിന് ഊഷ്മളവരവേല്‍പ്പ് നല്‍കാനുള്ള ഒരുക്കത്തിലാണ് ശാന്തി നികേതന്‍ ഇന്ത്യന്‍ സ്കൂള്‍.