ഹാദിയ കേസില്‍ ഹൈക്കോടതി വിധി വേദനാജനകം; എം.എം അക്‍ബര്‍
|ഇത് സങ്കടകരമാണ്. മതനിരപേക്ഷമെന്ന് പറയുന്ന നമ്മുടെ പൊതുസമൂഹം ആ വിധിയിൽ നിശബ്ദത പാലിക്കുന്നത് അപകടകരമായ സാമൂഹിക അവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
പ്രായപൂർത്തിയായ പെൺകുട്ടി ഇഷ്ടപ്പെട്ട പുരുഷെനെ വിവാഹം ചെയ്തത് അസാധുവാക്കി കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി വേദനാജനകമെന്ന് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബർ. ദുബൈയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
23 വയസ്സുള്ള ഡോക്ടറായ യുവതി സ്വന്തം ഇഷ്ടം പ്രകാരം ഇസ്ലാം സ്വീകരിക്കുകയും അവർക്കിഷ്ടപ്പെട്ട പുരുഷനെ വിവാഹം ചെയ്യുകയുമാണുണ്ടായത്. എന്നാൽ പിതാവിന്റെ ഹരജിയിൽ ഭർത്താവിനെ ഉപേക്ഷിച്ച് മാതാപിതാക്കളുടെ കൂടെ പോകാനാണ് ഹൈകോടതി ഉത്തരവിട്ടത്. ഇത് സങ്കടകരമാണ്. മതനിരപേക്ഷമെന്ന് പറയുന്ന നമ്മുടെ പൊതുസമൂഹം ആ വിധിയിൽ നിശബ്ദത പാലിക്കുന്നത് അപകടകരമായ സാമൂഹിക അവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ റമദാൻ പ്രഭാഷണ പരമ്പരയുടെ ഭാഗമായി ജൂൺ ഒന്നിന് രാത്രി പത്തിന് ദുബൈ അൽനാസർ ലിഷർലാൻറിൽ എം.എം.അക്ബറിന്റെ പ്രസംഗം നടക്കും. 'ഖുർആൻ കാരുണ്യത്തിന്റെയും നീതിയുടെയും' വിഷയത്തിൽ സുബൈർ പീടിയേക്കലും സംസാരിക്കും. പി.എ ഹുസൈൻ ഫുജൈറ, വി.കെ സകരിയ്യ, അഹ്മദ് കുട്ടി മദനി, അബ്ദുർറഹ്മാൻ ചീക്കുന്ന്, അബ്ദുൽ വാഹിദ് മയ്യേരി, ജാഫർ സാദിഖ്, അബ്ദുന്നസീർ പി.എ, അബ്ദുന്നാസർ വയനാട് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.