മസ്കത്ത് വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ തുടങ്ങി; മലയാളികള്‍ക്ക് ആശ്വാസം
|പ്രതിവര്‍ഷം 20 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് പുതിയ ടെര്‍മിനല്‍
പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിച്ചത് മലയാളികളടക്കമുള്ള യാത്രക്കാര്‍ക്ക് പ്രയോജനകരമാകും. പ്രതിവര്‍ഷം 20 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് പുതിയ ടെര്‍മിനല്‍. യാത്രക്കാര്‍ക്ക് വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും.
ആധുനിക സൌകര്യങ്ങളുള്ള പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ക്കാണ് ആശ്വാസകരമാകുന്നത്. പ്രവാസി മലയാളികള്‍ക്ക് ഏറെ പ്രയോജനകരമാണ് പുതിയ ടെര്‍മിനല്‍. 4000 മീറ്റര്‍ റണ്‍വേക്ക് പുറമേ 29 കോണ്‍ടാക്റ്റ് സ്റ്റാന്‍റ്, 27 റിമോട്ട് സ്റ്റാന്‍റ് തുടങ്ങിയവും പുതിയ ടെര്‍മിനലിലുണ്ട്. 8000 കാറുകള്‍ക്കും പാര്‍ക്കിംഗ് സൌകര്യം സജ്ജീകരിച്ചിട്ടുണ്ട്.
മൂന്നു ലക്ഷത്തി മുപ്പത്തിയയ്യായിരം സ്ക്വയര്‍ ഫീറ്റുളള പുതിയ ടെര്‍മിനലില്‍ ആദ്യ ഘട്ടത്തില്‍ പ്രതിവര്‍ഷം 20 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും.