Gulf
എൻജിനീയർമാരുടെ ഇഖാമ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിബന്ധനയിൽ ഇളവ് നൽകില്ലെന്ന് കുവൈത്ത്എൻജിനീയർമാരുടെ ഇഖാമ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിബന്ധനയിൽ ഇളവ് നൽകില്ലെന്ന് കുവൈത്ത്
Gulf

എൻജിനീയർമാരുടെ ഇഖാമ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിബന്ധനയിൽ ഇളവ് നൽകില്ലെന്ന് കുവൈത്ത്

Jaisy
|
28 May 2018 12:39 PM GMT

വിദേശ എൻജിനീയർമാരുടെ ഇഖാമ പുതുക്കാൻ കുവൈത്ത് എഞ്ചിനിയേഴ്‌സ് സൊസൈറ്റിയുടെ എൻ ഒസി വേണമെന്നാണ് നിബന്ധന

കുവൈത്തിൽ എൻജിനീയർമാരുടെ ഇഖാമ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിബന്ധനയിൽ ഇളവ് നൽകില്ലെന്ന് മാനവ ശേഷി വകുപ്പ് . വിദേശ എൻജിനീയർമാരുടെ ഇഖാമ പുതുക്കാൻ കുവൈത്ത് എഞ്ചിനിയേഴ്‌സ് സൊസൈറ്റിയുടെ എൻ ഒസി വേണമെന്നാണ് നിബന്ധന . രാജ്യത്തു തുടരാൻ ആഗ്രഹിക്കുന്ന എൻജിനീയർമാർ എത്രയും പെട്ടെന്നു എൻ ഒ സി നേടുന്നതിനുള്ള നടപടികൾ ആരംഭിക്കണമെന്നും മാൻപവർ അതോറിറ്റി നിർദ്ദേശിച്ചു.

എൻജിനീയറിങ്​ സൊസൈറ്റിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ എൻജിനീയർമാരുടെ ഇഖാമ പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കൂ എന്നാണു മാൻ പവർ അതോറിറ്റി ആവർത്തിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ആർക്കും ഇളവ് നൽകില്ല . കുവൈത്തിലെത്തിയ തിയതിയോ ജോലി പരിചയമോ ഇതിൽ പരിഗണിക്കില്ലെന്നും എല്ലാവരും നിയമത്തിന്റെ പരിധിയിൽ വരുമെന്നും അധികൃതർ പറഞ്ഞു. വിസ പുതുക്കി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്ന എൻജിനീയർമാർ സമയം പാഴാക്കാതെ സൊസൈറ്റിയിലെത്തി തുടർനടപടികൾ കൈക്കൊള്ളണമെന്നും മാൻപവർ അതോറിറ്റി ആവശ്യപ്പെട്ടു. എൻജിനീയറിങ്​ ബിരുദം നേടിയ കോളേജിന്റെ അംഗീകാരവും ഗ്രേഡും ഉൾപ്പെടെ പരിഗണിച്ച്​ മാത്രമാണ്​ എൻജിനീയേഴ്സ്​ സൊസൈറ്റി എൻ.ഒ.സി നൽകുന്നത്​. കുവൈത്ത്​ എൻജിനീയേഴ്സ്​ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്യുന്നതിന്​ പരീക്ഷയുൾപ്പെടെ കടുത്ത നിബന്ധനകളുമുണ്ട്​. എല്ലാ കമ്പനികളും തങ്ങൾക്കു കീഴിലുള്ള എൻജിനീയർമാരോട്​ അടിയന്തരമായി എൻജിനീയേഴ്സ്​ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്യാനും അംഗത്വം പുതുക്കാത്തവരോട്​ പുതുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്​.

Related Tags :
Similar Posts