Gulf
ഖത്തര്‍ പ്രവാസികള്‍ സംഘടിപ്പിച്ച കലാസന്ധ്യ ശ്രദ്ധേയമായിഖത്തര്‍ പ്രവാസികള്‍ സംഘടിപ്പിച്ച കലാസന്ധ്യ ശ്രദ്ധേയമായി
Gulf

ഖത്തര്‍ പ്രവാസികള്‍ സംഘടിപ്പിച്ച കലാസന്ധ്യ ശ്രദ്ധേയമായി

Jaisy
|
28 May 2018 10:02 AM GMT

റമദാന്‍ പ്രഭാഷണങ്ങള്‍ക്ക് പകരം ഇസ്ലാമിക സന്ദേശങ്ങളുള്‍ക്കൊള്ളുന്ന കലാവിഷ്‌കാരങ്ങളാണ് അരങ്ങിലെത്തിയത്

സര്‍ഗ്ഗാവിഷ്‌കാരങ്ങളോടെ റമദാനെ വരവേറ്റ് ഖത്തര്‍ പ്രവാസികള്‍ സംഘടിപ്പിച്ച കലാസന്ധ്യ ശ്രദ്ധേയമായി. റമദാന്‍ പ്രഭാഷണങ്ങള്‍ക്ക് പകരം ഇസ്ലാമിക സന്ദേശങ്ങളുള്‍ക്കൊള്ളുന്ന കലാവിഷ്‌കാരങ്ങളാണ് അരങ്ങിലെത്തിയത്.

വ്യത്യസ്തവും പുതുമയാർന്നതുമായ കലാവിഷ്കാരം സംഘടിപ്പിച്ചാണ്‌ ഖത്തറിലെ തനിമ റയ്യാൻ സോൺ റമദാനിനെ വരവേറ്റത്‌ . പതിവു പ്രഭാഷണങ്ങള്‍ക്കു പകരം പാട്ടും കവിതയുമായി കുട്ടികളും മുതിര്‍ന്നവരും വേദിയിലെത്തി. റമദാൻ ചിന്തകൾ എന്ന പേരിൽ അവതരിപ്പിച്ച കലാവിഷ്കാരത്തിൽ കുട്ടികളടക്കം 50 ഓളം കലാകാരൻമാർ പങ്കെടുത്തു. റമദാനിന്റെ മുന്നൊരുക്കങ്ങൾ, റമദാനും ഖുർആനുമായുള്ള ബന്ധം, റമദാൻ ഷോപ്പിംങ്, നോമ്പുതുറ സൽക്കാരങ്ങൾ, ബദറിന്റെ ചരിത്രം തുടങ്ങി റമദാനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അനുവാചകരിലേക്കെത്തിക്കുകയായിരുന്നു. ഐഡിയൽ ഇന്ത്യൻ സ്കൂളിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് ആത്മീയതയുടെ പുതിയ ആസ്വാദനം കൂടി പകര്‍ന്നു നല്‍കുന്നതായി പരിപാടി മാറി

ദോഹയിലെ യുവ കലാകാരൻ അബൂ ജവാദ് സംവിധാനം ചെയത് പരിപാടി CIC ഖത്തർ പ്രസിഡന്റ് കെ.സി അബുൽ ലത്തീഫ് ഉൽഘാടനം ചെയ്തു. റയ്യാൻ സോണൽ പ്രസിഡന്റ് മുഹമ്മദലി ശാന്തപുരം , പ്രോഗ്രാം ജനറൽ കൺവീനറും റയ്യാൻ സോണൽ സെക്രട്ടറിയുമായ അഹമ്മദ് ഷാഫി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .

Related Tags :
Similar Posts