റമദാനെ വരവേല്‍ക്കാന്‍ ബോധവല്‍ക്കരണ പരിപാടികളുമായി പ്രവാസി സംഘടനകൾ
|റമദാൻ മാസത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി വിവിധ പ്രവാസി സംഘടനകൾ നടത്തുന്ന ബോധവൽക്കരണ പരിപാടികൾ സജീവമായി
റമദാൻ മാസത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി വിവിധ പ്രവാസി സംഘടനകൾ നടത്തുന്ന ബോധവൽക്കരണ പരിപാടികൾ സജീവമായി. ബഹ് റൈനിൽ ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന് കാപിറ്റല്‍ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച അഹ് ലൻ റമദാൻ കുടുംബസംഗമത്തിൽ നിരവധി പേർ പങ്കെടുത്തു.
റമദാൻ മാസത്തെ സ്വാഗതം ചെയ്ത് ബഹ്റൈനിൽ നടന്ന കുടുംബ സംഗമത്തിൽ യുവ പണ്ഡിതനും പ്രഭാഷകനുമായ ഷംസുദ്ദീന് നദ് വി മുഖ്യ പ്രഭാഷണം നടത്തി. ആത്മസംസ്കരണത്തിന്റെ മാസമായ റമദാനിൽ സൽക്കർമങ്ങളിലൂടെയും നന്മകളിലൂടെയും മുന്നേറണമെന്ന് അദ്ദേഹം പറഞ്ഞു. ദാറുൽ ഈമാൻ മദ്രസയിൽ നടത്തിയ വാർഷിക പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള സമ്മാനദാനവും പരിപാടിയോടനുബന്ധിച്ച് നടന്നു. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, എക്സിക്യുട്ടീവ് കമ്മറ്റി അംഗം ജയ്ഫർ മൈദനി തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. ഫ്രണ്ട്സ് അസോസിയേഷൻ പ്രസിഡണ്ട് ജമാൽ നദ് വി അധ്യക്ഷത വഹിച്ച പരിപാടിയിൽ സി.ഖാലിദ് സ്വാഗതവും എ.എം.ഷാനവാസ് നന്ദിയും പറഞ്ഞു. സ ഈദ് റമദാൻ നദ് വി, ഇ.കെ സലീം, വി.പി ഷൗക്കത്തലി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.