Gulf
റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം മാധ്യമ ശില്പശാല സംഘടിപ്പിച്ചുറിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം മാധ്യമ ശില്പശാല സംഘടിപ്പിച്ചു
Gulf

റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം മാധ്യമ ശില്പശാല സംഘടിപ്പിച്ചു

admin
|
28 May 2018 8:05 AM GMT

വാര്‍ത്തയുടെ ഉറവിടം, വാര്‍ത്ത തയ്യാറാക്കല്‍, വാര്‍ത്താ നിരൂപണം, മാധ്യമ സംവാദങ്ങള്‍, സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു.

റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സന്നദ്ധ സംഘടനാ പ്രതിനിധികള്‍ക്കായി മാധ്യമ ശില്പശാല സംഘടിപ്പിച്ചു. റമാദ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മാധ്യമ പ്രവര്‍ത്തകന്‍ ഉബൈദ് എടവണ്ണ ഉദ്ഘാടനം ചെയ്തു.

അമ്പതോളം സംഘടനകളില്‍ നിന്നായി നൂറോളം പ്രതിനിധികളും സ്‌കൂളുകള്‍, പോളിക്ലിനിക്കുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പി.ആര്‍.ഒ മാരുമാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്. വാര്‍ത്തയുടെ ഉറവിടം, വാര്‍ത്ത തയ്യാറാക്കല്‍, വാര്‍ത്താ നിരൂപണം, മാധ്യമ സംവാദങ്ങള്‍, സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു.

നജിം കൊച്ചുകലുങ്ക് ആമുഖ പ്രഭാഷണം നടത്തി. പത്രഭാഷ എന്ന വിഷയം റിംഫ് ജനറല്‍ സെക്രട്ടറി നസ്‌റുദ്ദീന്‍ വി.ജെയും ദൃശ്യഭാഷ മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ റബീഹ് മുഹമ്മദും അവതരിപ്പിച്ചു. പ്രസിഡന്റ് നാസര്‍ കാരന്തൂര്‍ അധ്യക്ഷത വഹിച്ചു. ചോദ്യോത്തര സെഷന് ഗള്‍ഫ് മാധ്യമം ബ്യൂറേ ചീഫ് ഇനാം റഹ്മാന്‍ നേതൃത്വം നല്‍കി. ഷക്കീബ് കൊളക്കാടന്‍, അഷ്‌റഫ് വേങ്ങാട്ട്, ബഷീര്‍ പാങ്ങോട്, സുലൈമാന്‍ ഊരകം, റഷീദ് ഖാസിമി, ഷംനാദ് കരുനാഗപ്പളളി, അക്ബര്‍ വേങ്ങാട്ട്, ഗഫൂര്‍ മാവൂര്‍ എന്നിവരും ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. മീഡിയാ ഫോറം അംഗങ്ങളുടെ മക്കളില്‍ മികച്ച വിജയം നേടിയ ഫര്‍സീന്‍ വേങ്ങാട്ട്, ഫാത്തിമ ബഷീര്‍, ചിത്രരചനയില്‍ പ്രതിഭ തെളിയിച്ച ഫാത്തിമ ജവാഹിര്‍ എന്നിവര്‍ക്ക് ഉപഹാരം സമ്മാനിച്ചു.

Related Tags :
Similar Posts