Gulf
അബൂദബിയിലെ 24 സ്വകാര്യ സ്കൂളുകള്‍ക്ക് പുതിയ അഡ്‍മിഷന് വിലക്ക്അബൂദബിയിലെ 24 സ്വകാര്യ സ്കൂളുകള്‍ക്ക് പുതിയ അഡ്‍മിഷന് വിലക്ക്
Gulf

അബൂദബിയിലെ 24 സ്വകാര്യ സ്കൂളുകള്‍ക്ക് പുതിയ അഡ്‍മിഷന് വിലക്ക്

admin
|
28 May 2018 2:07 PM GMT

അബൂദബിയിലെ 24 സ്വകാര്യ സ്കൂളുകള്‍ക്ക് പുതിയ അധ്യയന വര്‍ഷം കുട്ടികളെ ചേര്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.

അബൂദബിയിലെ 24 സ്വകാര്യ സ്കൂളുകള്‍ക്ക് പുതിയ അധ്യയന വര്‍ഷം കുട്ടികളെ ചേര്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. അബൂദബി എജുക്കേഷന്‍ കൗണ്‍സിലിന്റേതാണ് നടപടി. കൗൺസില്‍ നടത്തിയ മൂന്ന് പരിശോധനകളിലും മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സ്കൂളുകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണിത്.

യു എ ഇയില്‍ ആദ്യമായാണ് രണ്ട് ഡസനിലേറെ സ്കൂളുകള്‍ക്ക് അധികൃതര്‍ ഒറ്റയടിക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഈ സ്കൂളുകളില്‍ പഠിക്കുന്ന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് പുതിയ അധ്യയനവര്‍ഷം പകരം സ്കൂളുകള്‍ കണ്ടെത്തേണ്ടി വരും. സ്കൂള്‍ പ്രവേശം കീറാമുട്ടിയായ അബൂദബി എമിറേറ്റില്‍ 24 സ്കൂളുകള്‍ കൂടി അടക്കുന്നതോടെ ബദല്‍ വഴി തേടി രക്ഷിതാക്കളും കുഴയും. നിലവാരം മെച്ചപ്പെടുത്താന്‍ സ്കൂളുകള്‍ക്ക് ആവശ്യമായ സമയം അനുവദിച്ചിരുന്നുവെന്ന് അഡെക് വക്താവ് ഹമദ് അല്‍ ദാഹിരി പറഞ്ഞു. ചില സ്കൂളുകള്‍ക്ക് രണ്ട് തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. പരിശോധനയില്‍ കണ്ടത്തെിയ വീഴ്ചകള്‍ ഓരോ സ്കൂളിനെയും കൃത്യമായി അറിയിച്ചിട്ടുണ്ട്.

ഗുണനിലവാരമുള്ള സ്കൂളുകളില്‍ മാത്രം കുട്ടികളെ ചേര്‍ക്കാന്‍ അഡെക് രക്ഷിതാക്കളെ ആഹ്വാനം ചെയ്തു. താങ്ങാവുന്ന ചിലവില്‍ നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്ന നിരവധി സ്കൂളുകളുണ്ടെന്നും കൗൺസില്‍ അറിയിച്ചു. പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ സ്കൂളുകളുടെ പട്ടിക കൗൺസില്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, നിലവാരം മെച്ചപ്പെടുത്തണമെന്ന് നിര്‍ദേശിച്ച 18 സ്കൂളുകളുടെ വിവരങ്ങള്‍ അധികൃതര്‍ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. ഈ സ്കൂളുകള്‍ വിലക്ക് ഏര്‍പ്പെടുത്തിയവയില്‍ ഉള്‍പ്പെടുമെന്നാണ് സൂചന.

Related Tags :
Similar Posts