ദുബൈയില്‍ തട്ടുകടകള്‍ക്കായി ഒരു നഗരം
|ലാസ്റ്റ് എക്സിറ്റ്" എന്ന പേരിൽ അടുത്തിടെ ആരംഭിച്ച തട്ടുകട പാര്‍ക്കിന്റെ വിശേഷങ്ങള്‍ കാണാം
ദുബൈ എന്ന് കേട്ടാല്‍ ആദ്യം മനസിലെത്തുക കൂറ്റന്‍ ആഢംബര ഹോട്ടലുകളാണ്. എന്നാല്‍, തട്ടുകള്‍ക്ക് മാത്രമായി ഈ നഗരത്തില്‍ ഒരു ഇടമുണ്ട്. "ലാസ്റ്റ് എക്സിറ്റ്" എന്ന പേരിൽ അടുത്തിടെ ആരംഭിച്ച തട്ടുകട പാര്‍ക്കിന്റെ വിശേഷങ്ങള്‍ കാണാം.
അബൂദബിയില്‍ നിന്ന് ദുബൈലേക്ക് യാത്ര ചെയ്യുമ്പോള്‍ ശൈഖ് സായിദ് റോഡിലെ പതിനൊന്നാം നമ്പര്‍ എക്സിറ്റിലാണ് ലാസ്റ്റ് എക്സിറ്റ് എന്ന ഈ തട്ടുകട കേന്ദ്രം. വാഹനങ്ങളില്‍ സജ്ജീകരിച്ച പതിനാല് തട്ടുകടകള്‍. ട്രക്ക് ഫുഡ് മേഖലയിലെ അന്താരാഷ്ട്ര ബ്രാന്‍ഡുകളും ഇക്കൂട്ടത്തിലുണ്ട്. ലാറ്റിന്‍, അറബിക്, ഇറ്റാലിയന്‍ തുടങ്ങി 11 രുചിഭേദങ്ങള്‍ ഇവിടെ കിട്ടും. ചൂട് കാലത്തും വെയില്‍ കൊള്ളാതെ ഭക്ഷണം കഴിക്കാന്‍ സ്പെയര്‍പാര്‍ട്ട്സുകളും, വര്‍ക്ക്ഷോപ്പ് ഉപകരണങ്ങളും കൊണ്ട് അലങ്കരിച്ച ഇടമുണ്ട്. കഴിഞ്ഞമാസമാണ് ലാസ്റ്റ് എക്സിറ്റ് തുറന്നത്. എല്ലാ ദിവസവും 24 മണിക്കൂറൂം പ്രവര്‍ത്തിക്കുന്ന ഇവിടേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്. വാഷ്റൂമില്‍ കൈകഴുകാന്‍ ആക്സിലേറ്ററില്‍ കാലമര്‍ത്തണം. പെട്രോള്‍ കുഴലിലൂടെ വെള്ളം വരും. മൊത്തത്തില്‍ വാഹനമയം. 10,500 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍ നൂറിലധികം വാഹനങ്ങള്‍ ഒരേസമയം നിര്‍ത്തിയിടാം. മിറാസ് കമ്പനിയാണ് ഈ പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ഐടി പാര്‍ക്ക്, മീഡിയ പാര്‍ക്ക്, ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക്. ദുബൈയില്‍ ഇനി തട്ടുകടകള്‍ക്കും പാര്‍ക്കുണ്ട്.