രാഹുൽ ഗാന്ധിക്ക് ബഹ്റൈനിൽ ഉജ്വല സ്വീകരണം; ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി
|ബഹ് റൈനിൽ സന്ദർശനത്തിനെത്തിയ എ.ഐ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധി രാജ്യത്തെ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി. പ്രവാസികളുടെ..
ബഹ് റൈനിൽ സന്ദർശനത്തിനെത്തിയ എ.ഐ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധി രാജ്യത്തെ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി. പ്രവാസികളുടെ സ്നേഹോഷ്മളമായ സ്വീകരണമാണ് രാഹുലിന് ബഹ്റൈനിൽ ലഭിച്ചത്.
എ.ഐ.സി.സി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം തന്റെ ആദ്യ വിദേശ സന്ദർശനത്തിന് ബഹ് റൈനിലെത്തിയ രാഹുൽ ഗാന്ധിക്ക് ഉജ്വല സ്വീകരണമാണ് ലഭിച്ചത്. വിമാനത്താവളത്തിൽ അറബ് രാജവംശത്തിലെ പ്രമുഖരും പ്രവാസി സമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ട വിശിഷ്ട വ്യക്തികളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ബഹ് റൈൻ കിരീടാവകാശിയും കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയടക്കമുള്ള ഭരണാധികാരികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഗോപിയോ പ്രവാസി സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത രാഹുൽ ഗാന്ധി പ്രവാസികളെ അഭിസംബോധന ചെയ്തു.തങ്ങളുടെ പ്രിയനേതാവിനെ കാണാനെത്തിയ നിറഞ്ഞ സദസ്സിനു മുന്നിലായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. എല്ലാവരെയും ഒരുപോലെ കാണുന്ന പാരമ്പര്യത്തിലൂന്നിയ ഇന്ത്യയെ കെട്ടിപ്പടുക്കുമെന്ന് സദസ്സിന്റെ ഹർഷാരവങ്ങൾക്കിടയിൽ അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയാണ് രാഹുൽ ഗാന്ധിയുടെ ബഹ് റൈൻ സന്ദർശനം സമാപിച്ചത്.