Gulf
യു.എ.ഇയിൽ തൊഴിൽ വിസക്ക് സ്വഭാവ സർട്ടിഫിക്കറ്റ്;  ഉദ്യോഗാർഥികൾ ദുരിതത്തിൽയു.എ.ഇയിൽ തൊഴിൽ വിസക്ക് സ്വഭാവ സർട്ടിഫിക്കറ്റ്; ഉദ്യോഗാർഥികൾ ദുരിതത്തിൽ
Gulf

യു.എ.ഇയിൽ തൊഴിൽ വിസക്ക് സ്വഭാവ സർട്ടിഫിക്കറ്റ്; ഉദ്യോഗാർഥികൾ ദുരിതത്തിൽ

Jaisy
|
29 May 2018 1:53 PM GMT

സന്ദർശക വിസയിൽ വന്ന്​ ​ജോലി ലഭിച്ച മലയാളികൾ ഉൾപ്പെടെയുള്ളവരാണ്​ ഇതുമൂലം ഏറെ പ്രയാസപ്പെടുന്നത്

യു.എ.ഇയിൽ തൊഴിൽ വിസക്ക്​ വേണ്ടി സ്വഭാവ സർട്ടിഫിക്കറ്റ്​ ലഭിക്കാൻ പുതിയ കടമ്പകൾ വന്നതോടെ ആയിരക്കണക്കിന്​ ഉദ്യോഗാർഥികൾ ദുരിതത്തിൽ. സന്ദർശക വിസയിൽ വന്ന്​ ​ജോലി ലഭിച്ച മലയാളികൾ ഉൾപ്പെടെയുള്ളവരാണ്​ ഇതുമൂലം ഏറെ പ്രയാസപ്പെടുന്നത്​. സർക്കാരും യു.എ.ഇ എംബസിയും തങ്ങളുടെ തുണക്കെത്തുമെന്ന പ്രതീക്ഷയിലാണ്​ ഉദ്യോഗാർഥികൾ.

ഫെബ്രുവരി ആദ്യവാരം മുതലാണ്​ യു.എ.ഇയിൽ തൊഴിൽ വിസക്ക്​ അതാതിടങ്ങളിൽ നിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റുകൾ നിർബന്​ധമാക്കിയത്​. പൊലീസ്​ സ്​റ്റേഷൻ മുഖേനയാണ്​ സ്വഭാവ സർട്ടിഫിക്കറ്റ്​ വിതരണം. ഫോ​ട്ടോ പതിച്ച സർട്ടിഫിക്കറ്റുകൾ മാത്രമേ അംഗീകരിക്കൂ എന്നാണ്​ ഇന്ത്യയിലെ യു.എ.ഇ നയതന്ത്ര കേന്ദ്രങ്ങളുടെ തീരുമാനം. അനിശ്​ചിതത്വം കാരണം സന്ദർശക വിസയിൽ വന്ന്​ ജോലി ലഭിച്ച പല ഉദ്യോഗാർഥികളും ധർമ്മസങ്കടത്തിലാണ്​.

അപേക്ഷകൻ നേരിട്ട്​ ഹാജരാകുന്നില്ലെങ്കിൽ യു.എ.ഇയിലെ ഇന്ത്യൻ എംബസിയോ കോൺസുലേറ്റോ ഫോട്ടോ പതിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയാൽ മതിയെന്നാണ്​ ചട്ടം. എന്നാൽ ഇങ്ങനെ അയച്ചിട്ടും അബ്​ദുർറഹ്​മാൻ എന്ന ഉദ്യോഗാർഥിക്ക്​ മഞ്ചേശ്വരം പൊലീസ്​ സ്റ്റേഷൻ രേഖ നൽകാൻ വിസമ്മതിച്ചതായി യു.എ.ഇയിലെ തൊഴിലുടമ ഇസ്​മാഈൽ പറയുന്നു. ഒടുവിൽ സ്വഭാവ സർട്ടിഫിക്കറ്റ്​ ലഭിക്കാൻ ടിക്കറ്റെടുത്ത്​ നാട്ടിൽ പോകേണ്ടി വന്നിരിക്കുകയാണ്​ അബ്​ദുർറഹ്​മാൻ. പൊലീസ്​ സ്റ്റേഷൻ രേഖക്കു പുറമെ പാസ്പോർട്ട്​ ഓഫീസിൽ നിന്നുള്ള ക്ലിയറൻസ്​ സർട്ടിഫിക്കറ്റ്​ കൂടി വേണമെന്ന യു.എ.ഇ നിബന്ധന കൂടിയായയോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാവും.

Related Tags :
Similar Posts