Gulf
സൌദിയില്‍ നിയമലംഘനത്തിന് പിടിയിലായവരുടെ എണ്ണം എട്ടര ലക്ഷത്തിലേക്കെത്തുന്നുസൌദിയില്‍ നിയമലംഘനത്തിന് പിടിയിലായവരുടെ എണ്ണം എട്ടര ലക്ഷത്തിലേക്കെത്തുന്നു
Gulf

സൌദിയില്‍ നിയമലംഘനത്തിന് പിടിയിലായവരുടെ എണ്ണം എട്ടര ലക്ഷത്തിലേക്കെത്തുന്നു

Jaisy
|
29 May 2018 11:30 AM GMT

അറസ്റ്റിലായവരില്‍ ആറ് ലക്ഷത്തോളം പേര്‍ ഇഖാമ നിയമലംഘകരാണ്

സൌദിയില്‍ നിയമലംഘനത്തിന് പിടിയിലായവരുടെ എണ്ണം എട്ടര ലക്ഷത്തിലേക്കെത്തുന്നു. അറസ്റ്റിലായവരില്‍ ആറ് ലക്ഷത്തോളം പേര്‍ ഇഖാമ നിയമലംഘകരാണ്. രണ്ടായിരത്തില്‍ താഴെ ഇന്ത്യക്കാരാണ് ഇതിലാകെയുള്ളത്.

സൗദിയുടെ 13 പ്രവിശ്യകളിലും തുടരുകയാണ് നിയമലംഘകര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കുമായുള്ള പരിശോധന. നാല് മാസത്തിലധികമായി പരിശോധന തുടങ്ങിയിട്ട്. ഇതുവരെ എട്ടേകാല്‍ ലക്ഷം പേര്‍‌ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയലംഘകരില്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായാണ് തൊഴില്‍, ആഭ്യന്തര മന്ത്രാലയങ്ങള്‍ സംയുക്തമായി ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് പരിശോധന നടത്തിവരുന്നത്. പിടിക്കപ്പെട്ടവരില്‍ ആറ് ലക്ഷത്തോളം പേര്‍ ഇഖാമ അഥവാ താമസരേഖ ഇല്ലാത്തവരാണ്. തൊഴില്‍ നിയമ പ്രശ്നങ്ങളുടെ പേരില്‍ പിടിക്കപ്പെട്ടവര്‍ ഒന്നരലക്ഷത്തിലധികവും. അതിര്‍ത്തി നിയമലംഘകരായ എഴുപതിനായിരത്തോളം പേരും അകത്തായി. രേഖകളുണ്ടായിരിക്കെ ഇവ പരിശോധിച്ചുറപ്പുവരുത്താനായി നിരവധി പേരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിട്ടുണ്ട്. രണ്ട് ലക്ഷത്തിലേറെ പേരെ ഇതിനകം സൗദിയില്‍ നിന്ന് കയറ്റി അയച്ചു. ഒന്നര ലക്ഷം പേര്‍ ടിക്കറ്റ് ബുക്കിങിന് വേണ്ടി കാത്തുകിടക്കുകയാണ്. മൂന്ന് ലക്ഷം പേരുടെ നടപടികള്‍ എംബസിയിലും പാസ്പോര്‍ട്ട് വിഭാഗത്തിലുമായി പുരോഗമിക്കുന്നുണ്ട്.

Related Tags :
Similar Posts