ലോകത്തെ ആദ്യ ബാല സൗഹൃദ നഗരമായി ഷാര്‍ജ
|ഐക്യരാഷ്ട്രസഭക്ക് കീഴിലെ യൂനിസെഫാണ് ഷാര്‍ജയെ ആദ്യ ബാല സൗഹൃദ നഗരമായി പ്രഖ്യാപിച്ചത്
ലോകത്തെ ആദ്യ ബാല സൗഹൃദ നഗരം എന്ന പദവി ഷാര്‍ജക്ക് സ്വന്തം. ഐക്യരാഷ്ട്രസഭക്ക് കീഴിലെ യൂനിസെഫാണ് ഷാര്‍ജയെ ആദ്യ ബാല സൗഹൃദ നഗരമായി പ്രഖ്യാപിച്ചത്. നേരത്തെ ലോക ആരോഗ്യ സംഘടന ഷാര്‍ജയെ നവജാത ശിശുസൗഹൃദ നഗരമായി പ്രഖ്യാപിച്ചിരുന്നു.
കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാന്‍ ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെച്ച മുഴുവന്‍ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്ന നഗരം എന്ന നിലക്കാണ് ഷാര്‍ജ ലോകത്തെ ആദ്യ ബാല സൗഹൃദ നഗരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഷാര്‍ജ കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സിലിന്റെ കുട്ടികള്‍ പങ്കെടുക്കുന്ന പ്രത്യേക സമ്മേളനത്തിലാണ് യൂനിസെഫ് അധികൃതര്‍ പ്രഖ്യാപനം നടത്തിയത്. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമി നഗരത്തിനുള്ള പദവി ഏറ്റുവാങ്ങി. സാങ്കേതികവിദ്യയും, തൊഴില്സാഹര്യങ്ങളും മാറും. എന്നാല്‍ പുരോഗതിയുടെ അടിസ്ഥാനം മനുഷ്യനും മനുഷ്യത്വവുമാണെന്ന തിരിച്ചറിവാണ് കുട്ടികളുടെ അവകാശങ്ങള്‍ക്ക് മുന്‍തൂക്കം നല്കാന് പ്രേരിപ്പിക്കേണ്ടതെന്ന് ശൈഖ് സുല്‍ത്താന്‍ പറഞ്ഞു. കുട്ടികളോടുള്ള ആദരവ്, പഠിക്കാനും, കളിക്കാനും, വളരാനും വിവേചനങ്ങളില്ലാത്ത സാഹചര്യം, അവരുടെ ആവശ്യങ്ങള്‍ക്കുള്ള പരിഗണന തുടങ്ങി നിരവധി മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കിയാണ് ഈ അംഗീകാരം.