Gulf
ദുബൈ വിമാനത്താവളത്തിലെ  ബാഗേജ് ചാര്‍ജ് മുഴുവന്‍ എയര്‍ലൈനുകള്‍ക്കും ബാധകംദുബൈ വിമാനത്താവളത്തിലെ ബാഗേജ് ചാര്‍ജ് മുഴുവന്‍ എയര്‍ലൈനുകള്‍ക്കും ബാധകം
Gulf

ദുബൈ വിമാനത്താവളത്തിലെ ബാഗേജ് ചാര്‍ജ് മുഴുവന്‍ എയര്‍ലൈനുകള്‍ക്കും ബാധകം

Jaisy
|
30 May 2018 11:07 AM GMT

നിശ്ചിത വലിപ്പത്തിലല്ലാത്ത ബാഗേജുകള്‍ക്ക് ഈടാക്കുന്ന നിരക്ക് നേരത്തേ എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു

ദുബൈ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ പുതിയ ബാഗേജ് ചാര്‍ജ് മുഴുവന്‍ എയര്‍ലൈനുകള്‍ക്കും ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. നിശ്ചിത വലിപ്പത്തിലല്ലാത്ത ബാഗേജുകള്‍ക്ക് ഈടാക്കുന്ന നിരക്ക് നേരത്തേ എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.

നിശ്ചിത വലിപ്പത്തിലല്ലാത്ത ബാഗേജുകള്‍ക്കാണ് ഔട്ട് ഓഫ് ഗേജ് എന്ന പേരില്‍ പുതിയ നിരക്ക് ഈടാക്കുക. ദുബൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന മുഴുവന്‍ വിമാനങ്ങള്‍ക്ക് ഇത് ബാധകമാണ്. എന്നാല്‍, നിരക്ക് വിമാനങ്ങള്‍ക്കും യാത്രാദൂരത്തിനുമനുസരിച്ച് മാറ്റമുണ്ടാകുമെന്നാണ് ഡനാട്ട അധികൃതര്‍ വിശദീകരിക്കുന്നത്. എയര്‍ ഇന്ത്യയില്‍ ഔട്ട് ഓഫ് ഗേജ് ബാഗേജ് ഒന്നിന് 45 ദിര്‍ഹമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് ഈടാക്കി തുടങ്ങുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. മുഴുവന്‍ വിമാനങ്ങളും ഏപ്രില്‍ എട്ട് മുതല്‍ ഔട്ട് ഓഫ് ഗേജ് ചാര്‍ജ് ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. 30 സെന്റി മീറ്റര്‍ നീളവും 30 സെമീ വീതിയും ഇല്ലാത്തതും ഏഴര സെന്റിമീറ്റര്‍ വലിപ്പമില്ലാത്തതുമായ ബാഗേജുകള്‍ ഔട്ട് ഓഫ് ഗേജില്‍ ഉള്‍പ്പെടും. രണ്ടു കിലോയില്‍ കുറവുള്ള ബാഗേജും ടിവി, പാനല്‍ ഡിസ്പ്ലേ എന്നിവക്കും ഇത് ബാധകമാണ്. അമിത വലിപ്പമുള്ള ബാഗേജുകളും ഔട്ട് ഓഫ് ഗേജില്‍ ഉള്‍പ്പെടും.

Similar Posts