വിവിധ പദ്ധതികളുടെ സ്വകാര്യവത്കരണം; സൌദി കിരീടാവകാശിയുടെ നിര്‍ദ്ദേശത്തിന് അനുമതി
|വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ വിദേശ നിക്ഷേപത്തിനും തൊഴിലവസരങ്ങള്‍ക്കുമാണ് ഇത് വഴി തുറക്കുക
വിവിധ പദ്ധതികളുടെ സ്വകാര്യവത്കരണത്തിനുള്ള സൌദി കിരീടാവകാശിയുടെ നിര്‍ദ്ദേശത്തിന് അനുമതി ലഭിച്ചു. വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ വിദേശ നിക്ഷേപത്തിനും തൊഴിലവസരങ്ങള്‍ക്കുമാണ് ഇത് വഴി തുറക്കുക. സാമ്പത്തിക വികസന കൌണ്‍സിലാണ് കിരീടാവകാശിയുടെ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയത്.
സൌദിയുടെ സമ്പൂര്‍ണ മാറ്റം ലക്ഷ്യം വെച്ചുള്ളതാണ് വിഷന്‍ 2030 പദ്ധതി. ഇതിന്റെ നേട്ടത്തിനുള്ള പ്രധാന വഴികളിലൊന്നായാണ് സ്വകാര്യവത്കരണത്തെ കണ്ടത്. ഇതു വഴി രാജ്യത്ത് നിക്ഷേപം കുത്തനെ കൂട്ടി ജോലി സാധ്യത വര്‍ധിപ്പിക്കലാണ് ലക്ഷ്യം. ഇതിനായുള്ള കരടും നിര്‍ദേശവും കിരീടാവകാശി രാജ്യത്തെ സാമ്പത്തിക വികസന കൌണ്‍സിലിന് നല്‍കിയിരുന്നു. ഇതിനാണ് അംഗീകാരം ലഭിച്ചത്. രാജ്യത്ത് മികച്ച സാങ്കേതിക വിദ്യയിലൂടെ പുതിയ സര്‍വകലാശാലകളും വിദ്യാലയങ്ങളും സ്ഥാപിക്കും. ആരോഗ്യ രംഗത്ത് മികച്ച സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കും. പൂര്‍ണ' വിദേശ നിക്ഷേപമാണ് ഇതിനുണ്ടാവുക. സേവനത്തിനുള്ള നിയമനങ്ങള്‍ പക്ഷേ സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തും. ഊര്‍ജം, ജവം, ഗതാഗതം, വാര്‍ത്താ വിനിമയം, പെട്രോകെമിക്കല്‍, സാമ്പത്തിക മേഖലയിലും നിക്ഷേപ സാധ്യതയുണ്ട്.