Gulf
ഖത്തര്‍ പ്രതിസന്ധി; തുര്‍ക്കി പ്രസിഡന്റ് സൌദിയിലെത്തിഖത്തര്‍ പ്രതിസന്ധി; തുര്‍ക്കി പ്രസിഡന്റ് സൌദിയിലെത്തി
Gulf

ഖത്തര്‍ പ്രതിസന്ധി; തുര്‍ക്കി പ്രസിഡന്റ് സൌദിയിലെത്തി

Jaisy
|
31 May 2018 5:52 AM GMT

ജിദ്ദ വിമാനത്താവളത്തിൽ മക്ക ഗവർണറും മുതിർന്ന രാജകുടുംബാംഗവുമായ അമീർ ഖാലിദ്​ അൽ ഫൈസൽ അദ്ദേഹത്തെ സ്വീകരിച്ചു

ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ സൗദിയിലെത്തി. ജിദ്ദ വിമാനത്താവളത്തിൽ മക്ക ഗവർണറും മുതിർന്ന രാജകുടുംബാംഗവുമായ അമീർ ഖാലിദ്​ അൽ ഫൈസൽ അദ്ദേഹത്തെ
സ്വീകരിച്ചു.

അസ്സലാം കൊട്ടാരത്തിലെത്തിയ ഉർദുഗാൻ സൗദി ഭരണാധികാരി സൽമാൻ രാജാവുമായി ദീർഘമായ ചർച്ച നടത്തി. സൗദി ഭരണനേതൃത്വത്തിലെ മുതിർന്ന അംഗങ്ങളും ചർച്ചകൾക്കെത്തിയിരുന്നു. സൽമാൻ രാജാവും ഉർദുഗാനും നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. സൗദിയിലെ പ്രാഥമിക ചർച്ചകൾക്ക്​ ശേഷം ഉർദുഗാൻ കുവൈത്തിലേക്കാണ്​പോകുന്നത്​. മധ്യസ്​ഥശ്രമങ്ങൾക്ക്​ നേതൃത്വം നൽകുന്ന കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്മദ്​ അൽ ജാബിർ അസ്സബാഹുമായും കൂടിക്കാഴ്​ച നടത്തും. കുവൈത്ത്​ അമീറിന്റെ ശ്രമങ്ങളെ പിന്തുണക്കുന്നതായി നേരത്തെ ഉർദുഗാൻ പറഞ്ഞിരുന്നു. അതുകൊണ്ട്​ തന്നെ അദ്ദേഹത്തി​ന്റെ മധ്യസ്​ഥശ്രമങ്ങളുടെ തുടർച്ചയാണ്​ ആഗ്രഹിക്കുന്നതെന്ന്​ ഗൾഫിലേക്ക്​ തിരിക്കും മുമ്പ്​ ഉർദുഗാൻ അങ്കാറയിൽ വ്യക്തമാക്കിയിരുന്നു. കുവൈത്തിൽ നിന്ന്​ ദോഹയിലെത്തി ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ അൽ താനിയെയും ഉർദുഗാൻ കാണുമെന്ന്​ വാർത്ത ഏജൻസികൾ റിപ്പോർട്ട്​ ചെയ്യുന്നു.

Related Tags :
Similar Posts