വിസാ നടപടിക്രമങ്ങള്‍ ലളിതമാക്കി ഒമാന്‍
|നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായി എക്സ്പ്രസ്, ടൂറിസ്റ്റ് വിസകള്‍ ടൂറിസം മന്ത്രാലയം ഓണ്‍ലൈനാക്കി മാറ്റിയിരുന്നു
സഞ്ചാരികള്‍ക്കുള്ള വിസാ നടപടിക്രമങ്ങള്‍ ലളിതമാക്കി ഒമാന്‍. കഴിഞ്ഞ മാസം ഒമാന്‍ അനുവദിച്ചത് 45,947 വിസകളാണ്. നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായി എക്സ്പ്രസ്, ടൂറിസ്റ്റ് വിസകള്‍ ടൂറിസം മന്ത്രാലയം ഓണ്‍ലൈനാക്കി മാറ്റിയിരുന്നു.
ഒമാനിലെ ടൂറിസം മേഖലക്ക് മികച്ച വാർഷിക വളർച്ചാ നിരക്കാണ് ഉള്ളതെന്ന് ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറി പറഞ്ഞു. സഞ്ചാരികളുടെ എണ്ണത്തിലെ വർധനവിന് ഒപ്പം പുതിയ ടൂറിസം പദ്ധതികളും ഹോട്ടലുകളും ആരംഭിക്കാന്‍ പദ്ധതിയുണ്ട്.ഒമാൻ ടൂറിസം സ്ട്രാറ്റജിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നതിനുള്ള ഒരുക്കത്തിലാണ് സർക്കാരെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. ദോഫാർ ഗവർണറേറ്റിൽ ഈ വർഷം പുതുതായി ഏഴ് ഹോട്ടലുകൾ ആരംഭിക്കുകയും ചെയ്യും. ഇതോടെ സലാലയിലെയും പരിസരത്തെയും ഹോട്ടലുകളുടെ എണ്ണം 3,346 ആകും. 2016ൽ 337 ഹോട്ടലുകൾ ഉണ്ടായിരുന്നത് കഴിഞ്ഞ വർഷം 367 ആയി ഉയർന്നു. ഹോട്ടൽ മുറികളുടെ എണ്ണം 18,825ൽ നിന്ന് 20,851 ആയും വർധിച്ചു. സുസ്ഥിര ടൂറിസം വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ഒമാൻ ഊന്നൽ നൽകുന്നത് .